സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ചെന്നൈ: 28 വര്‍ഷം ഒരു കുഞ്ഞിനായി കാത്തിരുന്ന ദന്പതികള്‍ക്ക് ദൈവം കനിഞ്ഞുനല്‍കിയത് ഇരട്ടകളെ.
കര്‍ണാടകത്തിലെ ഭദ്രാവതി സ്വദേശി ബൃന്ദയ്ക്ക് അങ്ങനെ അന്‍പത്തഞ്ചാം വയസ്സില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി റക്കോര്‍ഡിഡാനും കഴിഞ്ഞു.
ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയാണ് ബൃന്ദയെന്ന് ചികിത്സയ്ക്കു നേതൃത്വം നല്‍കിയ വടപളനിയിലെ ആകാഷ് ഫെര്‍ട്ടിലിറ്റി സെന്റര്‍ ആന്‍ഡ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ജയറാണി കാമരാജ് പറഞ്ഞു.
28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് അഴകപ്പന്‍ - ബൃന്ദ ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യമുണ്ടായിരിക്കുന്നത്. രണ്ടു പേരും ആണ്‍കുഞ്ഞുങ്ങളാണ്. ഇവര്‍ക്ക് ആകാശെന്നും, ഹൃഷികേശെന്നുമാണ് പേരിട്ടിരിക്കുന്നത്.
2006 നവംബറിലാണ് ദമ്പതികള്‍ ഇവിടെ ചികിത്സയ്ക്കെത്തിയത്. നാല്പത്തിയഞ്ചാം വയസില്‍ ആര്‍ത്തവ വിരാമമായ ബൃന്ദയെ സംബന്ധിച്ച് ഗര്‍ഭധാരണം പ്രയാസമായിരുന്നു. പക്ഷേ വൃന്ദയുടെത് ആരോഗ്യമുള്ള ഗര്‍ഭപാത്രമായിരുന്നു. ഭര്‍ത്താവിനായിരുന്നു കുഴപ്പം.
തുടര്‍ന്ന് ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇന്‍ജെക്ഷന്‍ സങ്കേതം ഉപയോഗിച്ച് ഭ്രൂണം ബൃന്ദയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. ഈ ചികിത്സാരീതിയ്ക്ക് ഒരു ലക്ഷം രൂപയോളം ചെലവുവരും.
ബൃന്ദയുടെത് സാധാരണപ്രസവമായിരുന്നുവെന്നും കുട്ടികളും അമ്മയും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
യുഎസിലെ 59 വയസുകാരി ലോറന്‍ കോഹനാണ് ഇരട്ടക്കുട്ടികളെ പ്രസവിച്ച ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിത.












Click it and Unblock the Notifications