സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
കൊല്ലം: ഓണത്തോടനുബന്ധിച്ചു ആവണീശ്വരത്തു സൗജന്യമായി നല്‍കിയ വ്യാജമദ്യം കഴിച്ചു മൂന്നു പേര്‍ മരിച്ചു.
ഗുരുതരാവസ്ഥയിലുള്ള എട്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലു പേരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിളക്കുടി പറയക്കുന്നില്‍ വീട്ടില്‍ ജോര്‍ജ്കുട്ടി (54), മഞ്ഞക്കാല കൈപ്പള്ളില്‍ അഴികത്തു വീട്ടില്‍ സുധാകരന്‍ (35), കുന്നിക്കോട് കോട്ടയില്‍ വീട്ടില്‍ ഷെരീഫ് (54) എന്നിവരാണു മരിച്ചത്. ഇതില്‍ ഷെരീഫ് മദ്യം കഴിച്ചിരുന്നെങ്കിലും മരണകാരണം ഹൃദയാഘാതമാണെന്നു പൊലീസ് പറഞ്ഞു.
ചതയദിനം പ്രമാണിച്ച് ഷാപ്പ് അടവായിരുന്നെങ്കിലും സമീപത്തുള്ള വയലില്‍വച്ച് രാവിലെമുതല്‍ മദ്യം നല്‍കിയിരുന്നതായി സമീപവാസികള്‍ പറയുന്നു. സൗജന്യമായാണ് മദ്യം നല്‍കിയിരുന്നത്.
കള്ളുഷാപ്പിന്റെ ലൈസന്‍സായിരുന്നെങ്കിലും സ്പിരിറ്റ് നേര്‍പ്പിച്ചാണത്രേ മദ്യപര്‍ക്ക് നല്‍കിയത്. വ്യാജമദ്യം കഴിച്ചു പോയവര്‍ പല സ്ഥലങ്ങളിലായി കുഴഞ്ഞുവീണു. പലരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആര്‍ക്കും എത്രവേണമെങ്കിലും കഴിക്കാന്‍ നല്‍കിയിരുന്നതായും പറയുന്നു. ഇതിനാല്‍ രാവിലെമുതല്‍തന്നെ പ്രദേശത്ത് മദ്യപരുടെ നല്ല തിരക്കായിരുന്നു.
രോഷാകുലരായ നാട്ടുകാര്‍ ഷാപ്പ് തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചു യുഡിഎഫും ബിജെപിയും പത്തനാപുരം നിയോജക മണ്ഡലത്തില്‍ ബുധനാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
സംഭവം അറിഞ്ഞു ഷാപ്പുകാരുടെ ആളുകള്‍ ബാക്കിയുള്ള മദ്യം നശിപ്പിച്ചു. ഇതിനാല്‍ വേണ്ടത്ര സാമ്പിള്‍ എടുക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. എന്നാല്‍ മരിച്ചവരുടെ ഉള്ളിലുള്ള മദ്യം പരിശോധിക്കുമെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മരണസംഖ്യ വര്‍ധിച്ചതോടെ ഉന്നത പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ഷാപ്പ് ഉടമയെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ മന്ത്രി പി. കെ. ഗുരുദാസന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വ്യാപകമായി റെയ്ഡ് നടത്താനും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications