കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

പാലക്കാട്‌: അവസാനം അഴിമതിയ്ക്കു തടയിടാന്‍ പൂജ്യം നോട്ടുകള്‍ രംഗത്തെത്തി. ഇനി കൈമടക്കുവാങ്ങുന്നവര്‍ പിന്നീട് പണം എണ്ണിനോക്കുന്പോള്‍ ഇളിഭ്യരാകും.

പൂജ്യം നോട്ടുകള്‍ വാങ്ങിയാല്‍ ഇവരുടെ മാനംപോവുകയും ചെയ്യും. പൂജ്യം നോട്ടുകള്‍ കേരളത്തിലെ അഴിമതിക്കാരെ കുടുക്കാന്‍ പഴുതുതേടി ഇറങ്ങിക്കഴിഞ്ഞു.

അഴിമതിക്കെതിരെ പോരാടുന്ന ചെന്നൈ ആസ്ഥാനമായുള്ള ഫിഫ്‌ത്‌ പില്ലാര്‍ ഇന്ത്യ എന്ന സംഘടനയാണ്‌ പൂജ്യം രൂപ കറന്‍സി നോട്ടുകളുമായി രംഗത്തെത്തിയിരിക്കുന്നത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടു ലക്ഷത്തില്‍പ്പരം പൂജ്യം നോട്ടുകളാണ് വിതരണം ചെയ്‌തത്‌.

അഴിമതിയില്‍ നിന്നു സ്വാതന്ത്ര്യം എന്ന സന്ദേശമാണ്‌ ഇതു വഴി ഉയര്‍ത്തുന്നത്‌. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരുടെ കൈകളില്‍ പൂജ്യന്‍മാരെ തിരുകുകയെന്നതാണ്‌ സംഘടനയുടെ ലക്ഷ്യം.

നിയമോപദേശത്തിനു ശേഷം ചെന്നൈയില്‍ അച്ചടിച്ച നോട്ടുകള്‍ യഥാര്‍ഥ നോട്ടുകളെ വെല്ലുന്നതാണ്‌. കാഴ്ചയില്‍ അന്‍പതു രൂപയുടേതെന്നു തോന്നിക്കുന്ന ഇവ ആയിരം രൂപയുടെ നോട്ടിനെക്കാള്‍ വലുപ്പം കൂടുതലുള്ളവയാണ്.

റിസര്‍വ്‌ ബാങ്കിന്റെ പേരോ മുദ്രയോ, വാട്ടര്‍മാര്‍ക്കോ നോട്ടിലില്ല. ഹിന്ദിക്കു പകരം തമിഴിലാണ്‌ അച്ചടി. ഫിഫ്‌ത്‌ പില്ലാറിന്റെ വെബ് സൈറ്റ്‌, ഫോണ്‍ നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

രൂപയുടെ മൂല്യം വ്യക്‌തമാക്കുന്ന സ്ഥലത്ത്‌ പൂജ്യമാണ്‌ അച്ചടിച്ചിരിക്കുന്നത്‌. കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്നു ഉറപ്പും നോട്ടിനു പുറത്ത്‌ അച്ചടിച്ചിട്ടുണ്ട്‌. മാര്‍ച്ച്‌ 18നാണ്‌ നോട്ടുകള്‍ അച്ചടിച്ചത്‌. ഇതിനകം തമിഴ്‌നാട്‌, ആന്ധ്ര പ്രദേശ്‌, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നോട്ടുകള്‍ വിതരണം ചെയ്‌തു.

യഥാര്‍ത്ഥ നോട്ടുകളുമായി സാമ്യമുള്ള പൂജ്യം രൂപ കറന്‍സികള്‍ ആദ്യം കൈയില്‍ കിട്ടുമ്പോള്‍ വാങ്ങുന്നവര്‍ നടുങ്ങും. ഇനി മുതല്‍ കൈക്കൂലി വാങ്ങില്ലെന്നു ഉദ്യോഗസ്ഥരെ കൊണ്ട്‌ പറയിക്കുകയെന്നതാണ് ഇതിന്‍റെ ഉദ്ദേശമെന്ന് ഫിഫ്ത് പില്ലാര്‍ ഇന്ത്യയുടെ സഹസ്ഥാപകനായ വിജയ് ആനന്ദ് പറയുന്നു.

പാലക്കാട്ട്‌ അയ്യായിരം നോട്ടുകളാണ്‌ വിതരണം ചെയ്‌തത്‌. ചെന്നൈയില്‍ 6,000 നോട്ടുകളും നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരടക്കം 8,000 പേരാണ്‌ സംഘടനയില്‍ അംഗങ്ങളായുള്ളത്‌. കേരളത്തില്‍ നിന്നും1,500 പേരുണ്ട്‌. പ്രവാസികളും ഇതില്‍ അംഗങ്ങളാണെന്ന്‌ വിജയാനന്ദ്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X