സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ഇടുക്കി: പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.യു കുരുവിളയുടെ മകള്‍ രേഖാ തോമസ് കെ.ജി അബ്രഹാമിന് വിറ്റത് സര്‍ക്കാര്‍ ഭൂമിയാണെന്ന് തെളിഞ്ഞു.
ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രാജകുമാരി വില്ലേജിലെ അടിസ്ഥാന നികുതി രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
രാജകുമാരി വില്ലേജിലെ വിവാദ ഭൂമിയിടപാടില്‍ സര‍്ക്കാര്‍ ഭൂമിയ്ക്ക് കുരുവിളയുടെ മക്കള‍് വ്യാജപട്ടയം ചമച്ചതായി കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുനെല്‍വേലി സ്വദേശി വീരപുത്രന്‍റെ മകന്‍ പൊന്നയ്യയുടെ കൈയില്‍ നിന്നും രേഖ തോമസിന്‍റെ പേരില്‍ തീറാധാരമാക്കിയ 1.81 ഏക്കര്‍ പുറന്പോക്കിനാണ് വ്യാജ തണ്ടപ്പേര്‍ ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിറ്റ ഭൂമിയില്‍ സര‍്ക്കാര്‍ പുറന്പോക്കം ഉള്‍പ്പെടും.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു ചീഫ് സെക്രട്ടറി ലിസി ജേക്കബ് നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിക്കു വ്യാജ പ്രമാണം ചമച്ചതായി റവന്യു വകുപ്പു റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സര്‍വേ, റജിസ്ട്രേഷന്‍ വകുപ്പുകളുടെ ഒത്താശയോടെയാണു ഭൂമി കൈമാറ്റത്തിനു വ്യാജരേഖകള്‍ നിര്‍മിച്ചതെന്നു തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
മൂന്നാര്‍ ഭൂമികയ്യേറ്റ മാതൃകയിലെ രീതിയാണു രാജകുമാരിയിലും അനുവര്‍ത്തിച്ചത്. പ്രധാനമായും നാലു ക്രമക്കേടുകളാണ് ഇതോടനുബന്ധിച്ച് റവന്യു വകുപ്പു റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഭൂമി സ്വന്തമാക്കുന്നതിനു വ്യാജ പട്ടയ നമ്പര്‍ ചമച്ചു, തണ്ടപ്പേര്‍ റജിസ്റ്ററില്‍ ക്രമക്കേടു നടത്തി, ഭൂമിയിടപാടുകാരന്‍റെ വിലാസം അപൂര്‍ണം, ക്രമക്കേടുകള്‍ അധികൃതരില്‍ നിന്നു മറച്ചുവയ്ക്കുന്നതിനു റീസര്‍വേ നമ്പറുകള്‍ക്കു പകരം പഴയ സര്‍വേ നമ്പരുകള്‍ മാത്രം എഴുതിച്ചേര്‍ത്തു എന്നിവ.
റവന്യു വകുപ്പിനെ അറിയിക്കാതെ സര്‍വേ, റജിസ്ട്രേഷന്‍ വകുപ്പുകളുടെ ഒത്താശയോടെയാണു കരമടച്ചു പോക്കുവരവു നടത്തിയത്. ഈ സാഹചര്യത്തില്‍ ഇരു വകുപ്പുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നു ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications