സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
മാര്‍ട്ടിന്‍സ്‌ബര്‍ഗ്(യുഎസ്എ): രക്തത്തിന് ക്ഷാമം നേരിടുന്നതിനാല്‍ രക്തദാനം നടത്താനായി ജനങ്ങളെ പ്രേരിപ്പിക്കാന്‍ അമേരിക്കന്‍ റെഡ് ക്രോസ് ചാപ്പ്‌റ്റര്‍ പുതിയൊരു പദ്ധതി ആവിഷ്‌കരിച്ചു.
രക്തദാനം നടത്തുന്നവര്‍ക്ക് സൗജന്യ സിനിമാ ടിക്കറ്റുകള്‍ വിതരണം ചെയ്യുക ഡയ്‌റ്റോണാ 500 കാര്‍ റേസിങ് മല്‍സരം കാണാന്‍ സന്ദര്‍ഭമൊരുക്കുക എന്നിവയാണത്. വേനല്‍കാലത്ത് രക്തദാതാക്കള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് റെഡ് ക്രോസ് ബര്‍കെളി കൗണ്ടി ചാപ്പ്‌റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ വെന്‍ഡി ബണ്ണര്‍ പറഞ്ഞു.
വേനല്‍കാലത്ത് മിക്ക രക്തദാതാക്കളും അവധിയ്‌ക്ക് പോകുന്നതാണ് രക്തദാനം കുറയാനുളളതിന് പിന്നിലെ കാരണം. അതിനാല്‍ ഈ ക്ഷാമം പരിഹരിക്കാനും അതുവഴി ജനങ്ങളെ ആകര്‍ഷിക്കാനുമാണ് പുതിയ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിച്ചതെന്നും വെന്‍ഡി പറഞ്ഞു.
എല്ലാ തരം രക്ത ഗ്രൂപ്പുകള്‍ക്കും ക്ഷാമം അനുഭവപ്പെടുന്നതായാണ് റെഡ് ക്രോസിന്റെ റിപ്പോര്‍ട്ട്. മേരിലാന്‍ഡ്, ഓഹിയോ, പെന്‍സില്‍വാനിയ, വെസ്റ്റ് വര്‍ജീനിയ, വര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്ഷാമം രൂക്ഷമായുളളത്.












Click it and Unblock the Notifications