കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

ബീജിങ്‌: കല്‍ക്കരി ഖനിയില്‍ കുടുങ്ങിപോയ രണ്ട്‌ ചൈനീസ്‌ സഹോദരങ്ങള്‍ ആറു ദിവസം കഴിച്ചുകൂട്ടിയത്‌ കരി തിന്നും മൂത്രം കുടിച്ചും.

മെന്‍ങ്‌ സിയാന്‍ചെന്‍ മെന്‍ങ്‌ സിയാന്‍യൂ എന്നിവരാണ്‌ ബീജിങ്ങിലെ ഫാങ്‌ഷാന്‍ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒരു കല്‍ക്കരി ഖനിയില്‍ കഴിഞ്ഞ ശനിയാഴ്‌ച കുടുങ്ങിയത്‌.

ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും രണ്ടു ദിവസത്തിന്‌ ശേഷം രക്ഷാപ്രവര്‍ത്തകരും പിന്‍വാങ്ങി. അതോടെ ഇരുവരുടെയും ബന്ധുക്കള്‍ ഖനിമുഖത്ത്‌ ചില അന്ത്യകര്‍മ്മങ്ങളൊക്കെ നടത്തി മടങ്ങി.

ആദ്യമൊന്നും ഒരു പ്രശ്‌നവുമില്ലായിരുന്നു. എന്നാല്‍ പിന്നീട്‌ വിശപ്പും ദാഹവും തോന്നി തുടങ്ങി. സഹിക്കാനാവാതെ വന്നപ്പോള്‍ ഒരു കഷ്‌ണം കല്‍കരിയെടുത്ത്‌ കഴിച്ചു. അപ്പോള്‍ അതിന്‌ അത്ര അരുചിയൊന്നും തോന്നിയില്ല.

ശരിയ്‌ക്കും കരി കയ്‌പ്പുളളതും കಠിനവുമാണ്‌. എന്നാല്‍ ഒരു വിരലിന്റെ വണ്ണത്തിലുളള കരിയൊക്കെ ചവച്ചുതിന്നാം. ആരോ കളഞ്ഞിട്ട രണ്ട്‌ കുപ്പികളില്‍ മൂത്രം പിടിച്ച്‌ ഞങ്ങള്‍ അത്‌ കുടിച്ചു. രണ്ടിറക്കേ കഴിക്കാനായുളളൂ. കുടിച്ച്‌ കഴിഞ്ഞ്‌ ശേഷം ഞങ്ങളിരുവരും കരഞ്ഞു-ആശുപത്രിയില്‍ വിശ്രമിക്കുന്ന ഇരുവരും പറഞ്ഞു. എന്തായാലും ഇനി ഖനി പണിക്കില്ലെന്നാണ്‌ ഇരുവരുടെയും തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X