വിഎസ് പക്ഷം പോരിനുറച്ച്
ചിങ്കൂര്‍(വെസ്‌റ്റ് ബംഗാള്‍): ചിങ്കൂരിലെ ഒരു സര്‍ക്കസ് കമ്പനിയിലെ പിടിയാന സമീപമുള്ള വനത്തിലെ കൊമ്പനാനയ്‌ക്കൊപ്പം ഒളിച്ചോടി.
ഒളിംപിക് സര്‍ക്കസ് കമ്പനിയിലെ സാവിത്രി എന്ന പിടിയാനയാണ് ബുധനാഴ്‌ച കാട്ടാനയ്‌ക്കൊപ്പം ഒളിച്ചോടിയത്. സര്‍ക്കസ് കൂടാരത്തില്‍ ആനകളെ തളച്ചിടുന്ന കൂടാരം പൊളിച്ച് അകത്തുകടന്നാണ് കാട്ടാന പിടിയാനയുമായി പ്രണയസല്ലാപം നടത്തുകയും അവസാനം പിടിയാനയെ അടിച്ചെടുത്ത് കാട്ടില്‍ മറയുകയും ചെയ്‌തത്.
സര്‍ക്കസില്‍ ആകെയുണ്ടായിരുന്ന നാല് പിടിയാനകളില്‍ ഒന്നായിരുന്നു സാവിത്രി. ഒളിച്ചോടി ഏതാനും ദിവസനങ്ങള്‍ക്കുശേഷം സമീപമുള്ള കാട്ടില്‍ സാവിത്രി കൊമ്പനുമൊത്ത് കറങ്ങിനടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നുവത്രേ.
കൂടാരം തകര്‍ത്തെത്തിയ കൊമ്പനുമൊത്ത് ആദ്യം ബാക്കി മൂന്നുപേരും കൂടി കാട്ടിലേയ്‌ക്ക് തിരിച്ചിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കസ് കമ്പനി അധികൃതര്‍ കാട്ടില്‍ പോയി ഒരുവിധം അവരെ തിരിച്ചുകൊണ്ടുവരുകയായിരുന്നു- വനം വകുപ്പ് ഉദ്യോഗസ്ഥനായ ജിബന്‍ തപദര്‍ പറഞ്ഞു.
കൊമ്പനാന ഝാര്‍ഖണ്ഡിലെ വനത്തില്‍ നിന്നും കൂട്ടംതെറ്റിയാണ് ചിങ്കൂര്‍ വനത്തില്‍ എത്തിയതെന്നും വനംവകുപ്പധികൃതര്‍ പറയുന്നു. ഏതാനും ദിവസം മുമ്പ് ചിത്തരഞ്‌ജന്‍ നഗരത്തിലിറങ്ങിയ കൊമ്പന്‍ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കുകയും ചെയ്‌തിരുന്നുവത്രേ. ഇത് ആനകള്‍ ഇണചേരുന്ന കാലമാണെന്നും അതുകൊണ്ടായിരിക്കാം സര്‍ക്കസിലെ ആന കാട്ടുകൊമ്പനൊപ്പം പോയതെന്നും അധികൃതര്‍ പറയുന്നു.
കാര്യമെന്തായാലും ഏതാണ്ട് നാലു ലക്ഷം രൂപയുടെ നഷ്ടമാണ് സാവിത്രിയുടെ പ്രണയം സര്‍ക്കസ് കമ്പനി ഉടമയ്‌ക്ക് ഉണ്ടാക്കിവെച്ചിരിക്കുന്നത്. മാത്രവുമല്ല സര്‍ക്കസില്‍ സാവിത്രിയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പിടിയാന ആത്മ മിത്രമായി സാവിത്രി പോയതോടെ തീര്‍ത്തും ദുഖിതയാണെന്നും സര്‍ക്കസ് കമ്പനി അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications