Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തെ ശക്തരായ വനിതകളില്‍ സോണിയ ആറാമത്‌

വാഷിംഗ്‌ടണ്‍: ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പുതിയ പട്ടികയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്ക്‌ ആറാം സ്ഥാനം.

പെപ്‌സി ചീഫ്‌ എക്‌സിക്യൂട്ടീവും ഇന്ത്യക്കാരിയുമായ ഇന്ദിരാ നൂയിയാണ്‌ സോണിയയ്‌ക്ക്‌ തൊട്ടുമുന്നിലായി അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്‌.

ഇറ്റാലിയന്‍ വംശജയായ സോണിയ ഇന്ത്യയിലെ ഏറ്റവും കെട്ടുറപ്പുള്ള രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌ 1990മുതലാണ്‌. ഈയിടെ ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടത്‌ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ച പ്രിതഭാ പാട്ടീലാണ്‌.

സാമൂഹിക വിലക്കുകള്‍ ഏറെ അനുഭവിക്കുന്ന ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക്‌ രാഷ്ട്രീയത്തില്‍ പ്രാധാന്യം ഊട്ടി ഉറപ്പിക്കുന്നതിന്‌ അവസരം നല്‍കിക്കൊണ്ടാണ്‌ സോണിയ പ്രതിഭയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌-തിരഞ്ഞെടുപ്പ്‌ നടത്തിയ ഫോബ്‌സ്‌ മാസിക സോണിയയെക്കുറിച്ചും സോണിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറയുന്നു.

ജര്‍മന്‍ ചാന്‍സലര്‍ എയ്‌ഞ്ചലാ മെര്‍ക്കലാണ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്‌. ചൈനീസ്‌ ഉപപ്രധാനമന്ത്രി വുയി രണ്ടാം സ്ഥാനവും സിംഗപ്പൂര്‍ കോടീശ്വരിയായ ഫോ ചിങ്‌ മൂന്നാം സ്ഥാനത്തുമെത്തി. അമേരിക്കന്‍ യുഎസ്‌ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ കോണ്ടലീസ റയസാണ്‌ നാലാംസ്ഥാനത്ത്‌ എത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+