കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പക്ഷം പോരിനുറച്ച്

  • By Staff
Google Oneindia Malayalam News

ബെര്‍ലിന്‍: ജര്‍മ്മന്‍കാരനായ മാന്‍ഫ്രെഡ്‌ സെഡ്‌ലാസെക്കിന്റെ പേടിയിപ്പോള്‍ തന്റെ കുഴിമാടം താന്‍ തന്നെ പണിത്‌ വെച്ചിരിക്കുകയാണോയെന്നാണ്‌.

കാരണം മറ്റൊന്നുമല്ല, ഇത്‌ പത്താം തവണയാണ്‌ മാന്‍ഫ്രെഡിന്റെ വീട്‌ അപകടത്തില്‍ പെടുന്നത്‌. അതും വഴിയേ പോവുന്ന വണ്ടികള്‍ ഇടിച്ച്‌ കയറിയാണ്‌ അപകടങ്ങളെല്ലാം സംഭവിക്കുന്നത്‌.

ഞങ്ങള്‍ ഇവിടെ താമസിക്കുന്നത്‌ തുടരുകയാണെങ്കിള്‍ അധികം വൈകാതെ ഞങ്ങള്‍ കൊല്ലപ്പെടും. ഒരു ടൈം ബോംബിനകത്ത്‌ താമസിക്കുന്നത്‌ പോലാണ്‌ ഈ വീട്ടിലെ താമസം- മാന്‍ഫ്രെഡ്‌ പറയുന്നു.

എന്നാല്‍ താന്‍ തന്നെ പണിത വീട്‌ വിട്ട്‌ പോവാനും മാന്‍ഫ്രെഡിന്‌ താല്‍പര്യമില്ല. വടക്കന്‍ ജര്‍മനിയിലെ കാള്‍ഷോഫെന്‍ ഗ്രാമത്തിലെ തിരക്കേറിയ ഒരു റോഡരികിലാണ്‌ മാന്‍ഫ്രെഡിന്റെ വീട്‌ സ്ഥിതിചെയ്യുന്നത്‌.

ഈ ആഴ്‌ചയാദ്യം 40 ടണ്‍ ഭാരമുളള ഒരു ട്രക്ക്‌ നിയന്ത്രണം വിട്ട്‌ പാഞ്ഞ്‌ കയറിയത്‌ മാന്‍ഫ്രെഡിന്റെ വീട്ടിനകത്തേയ്‌ക്കാണ്‌. ഷോപ്പിങ്‌ കഴിഞ്ഞ്‌ തിരിച്ചെത്തിയ മാന്‍ഫ്രെഡ്‌ കാണുന്നത്‌ ചുവന്ന ഇഷ്ടകകളാല്‍ പണിത തന്റെ സ്വീകരണമുറിയ്‌ക്കകത്തേയ്‌ക്ക്‌ ക്ഷണിക്കാത്ത അതിഥിയായി എത്തിനോക്കുന്ന ട്രക്കിനെയാണ്‌.

ഒരു ലക്ഷം യൂറോ നാശനഷ്ടമാണ്‌ അപകടം വരുത്തിവെച്ചതെന്നാണ്‌ പോലീസിന്റെ കണക്കുകൂട്ടല്‍.ഇതോടെ വഴിയേ പോവുന്ന വണ്ടികളുടെ വീടിനകത്തേയ്ക്കുളള അപ്രതീക്ഷിത സന്ദര്‍ശന സംഖ്യ പത്തായി.

ഇതിന്‌ മുമ്പും ഒമ്പത്‌ തവണ മാന്റഫ്രെഡിന്റെ സുന്ദരമായ ഇരുനില വീടില്‍ വണ്ടികള്‍ ഓടികയറിയിട്ടുണ്ട്‌. ഒരു തവണ അടുക്കള, മറ്റൊരിക്കല്‍ കിടപ്പുമുറി, പിന്നീടൊരിക്കല്‍ പൂന്തോട്ടം എന്നിങ്ങനെ ഓരോ തവണയും പലയിടത്തായാണ്‌ വണ്ടികള്‍ ഇടിച്ചുനിരങ്ങാന്‍ സൗകര്യം കണ്ടെത്തിയതെന്ന്‌ മാത്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X