വിഎസ് പക്ഷം പോരിനുറച്ച്
ന്യൂയോര്‍ക്ക്: അല്‍പ്പത്വത്തിന്‍റെ രാജ്ഞിയെന്നറിയപ്പെട്ടിരുന്ന ലിയോണ ഹെംസ്ലി(87) വളര്‍ത്തുനായയായ ട്രബിളിന് നീക്കിവച്ചത് 12 മില്യന്‍ ഡോളര്‍. അതായത് 49 കോടി.
അതേസമയം തന്‍റെ രണ്ട് പേരക്കുട്ടികള്‍ക്കും നയാപൈസ പോലും നല്‍കിയിട്ടില്ല. വസ്തുകച്ചവടത്തിലൂടെ കോടിപതിയായ ലിയോണയുടെ വില്‍പ്പത്രത്തിലാണ് നായയ്ക്ക് കോടികള്‍ നീക്കിവെച്ചതായ അറിയിപ്പുളളത്.
49 കോടി നീക്കിവെച്ചതിനുപുറമേ, തന്‍റെയും ഭര്‍ത്താവ് ഹാരി ഹെംസ്ലിലുടെയും ശവകുടീരത്തിനടുത്ത് ട്രബിളിനെ സംസ്കരിക്കണമെന്നും വില്‍പ്പത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ലക്ഷം ചെലവഴിച്ച് നിര്‍മിച്ചിരിക്കുന്ന ശവകല്ലറയുടെ വാര്‍ഷിക ശുചീകരണപ്രവൃത്തികള്‍ക്കായി 30 ലക്ഷം ഡോളറും നീക്കിവെച്ചിട്ടുണ്ട്.
ഹെംസ്‌ലിയുടെ സഹോദരന്‍ ആല്‍വിന്‍ റൊസെന്താളിന്‍റെ സംരക്ഷണത്തിലാണ് ട്രബിള്‍ ഇപ്പോള്‍. ആല്‍വിന് ഒരുകോടി ഡോളറാണ് ഹെംസ്‌ലി നല്‍കിയിരിക്കുന്നത്. ആഗസ്ത് 20ന് അന്തരിച്ച ഹെംസ്‌ലിയുടെ വില്‍പ്പത്രം സറൊഗേറ്റിലെ കോടതിയാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്.
ഹെംസ്‌ലിയുടെ അന്തരിച്ച മകന്‍ ജയ് പാന്‍സിറെറിന്‍റെ രണ്ടുമക്കള്‍ക്ക് 50 ലക്ഷംവീതം നീക്കിവെച്ചപ്പോള്‍ മറ്റു രണ്ട് പേരക്കുട്ടികള്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. ഇതിന്‍റെ കാരണം അവര്‍ക്കറിയാമെന്നും ഹെംസ്‌ലി വില്‍പ്പത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications