Get Updates
Get notified of breaking news, exclusive insights, and must-see stories!

എ.കെ മുനീറിമുനീറിന്റെ കാലത്ത് ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്

Former Minister AK Muneerതിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ മുനീറിന്റെ കാലത്ത് പൊതുമരാമത്ത് ജോലികളില്‍ വന്‍ ക്രമക്കേട് നടന്നതായി അക്കൗണ്ടന്‍റ് ജനറലിന്‍റെ റിപ്പോര്‍ട്ട്.

2003മുതല്‍2006വരെയുള്ള കാലത്താണ് ക്രമക്കേടുകള്‍ നടന്നത്. മുനീര്‍ നേരിട്ട് നടത്തിയ കരാര്‍ ജോലികളാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

210 കോടി രൂപയുടെ എട്ട് കരാര്‍ ജോലികള്‍ മന്ത്രി നേരിട്ട് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെണ്‌ ടര്‍ വിളിക്കാതെ മന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കരാര്‍ നല്‍കിയതായാണ്‌ കണ്‌ ടെത്തല്‍.

220 ലക്ഷം രൂപയുടെ ജോലികളാണ്‌ എറണാകുളം ജില്ലയില്‍ മാത്രം മന്ത്രിയുടെ ഇടപെടലോടെ നടന്നത്‌.11 മറ്റ്‌ ജോലികളിലും അഴിമതി നടത്തിയതായും ഇ.ജി കണ്‌ ടെത്തിയിട്ടുണ്‌ ട്‌. ഇവയില്‍ ടെണ്ടര്‍ നടപടികള്‍ വെട്ടി തിരുത്തിയതായും ആരോപണമുണ്ട്. 1.22 കോടി രൂപയുടെ ജോലികളായിരുന്നു ഇവ.

ഈ ജോലികള്‍ക്ക്‌ ധനകാര്യ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല.വി.വി.ഐ.പി സന്ദര്‍ശന സമയത്ത്‌ മന്ത്രി നേരിട്ട്‌ മാനദണ്ഡങ്ങള്‍ അവഗണിച്ച്‌ കരാര്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അക്കൗണ്ടന്റ്‌ ജനറലിന്റെ അന്വേഷണത്തോടൊപ്പം ധനകാര്യ വകുപ്പിന്റെ ഇന്റലിജന്‍സ്‌ വിഭാഗവവും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നു.

ഇതില്‍ മൂന്നു തലങ്ങളിലും മന്ത്രിയുടെ ഇടപെടലുകളും ക്രമ വിരുദ്ധമായ നടപടികളും ഉണ്ടായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ എല്‍ഡിഎഫ്‌ യോഗത്തിന്റെ മുന്നിലെത്തിയെങ്കിലും കൂടുതല്‍ ഗൗരവമുള്ള കുരുവിള പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത യോഗത്തിലേക്ക്‌ മാറ്റി വെയ്ക്കുകയായിരുന്നു.

20ന്‌ ചേരുന്ന എല്‍ഡിഎഫ്‌ യോഗം പ്രശ്നം ചര്‍ച്ച ചെയ്യും. ഇടപാടുകളെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം സിപിഐ അടക്കമുള്ള കക്ഷികള്‍ക്കുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+