Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരുവിളയുടെ പകരക്കാരന്‍; തര്‍ക്കം രൂക്ഷമാകുന്നു

തിരുവനന്തപുരം: ടി.യു കുരുവിളയ്ക്ക്‌ പകരം പൊതമരാമത്ത് വകുപ്പിന് പുതിയ മന്ത്രിയെ കണ്ടെത്തുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പില്‍ തര്‍ക്കം തുടങ്ങി.

കുരുവിള രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഞായറാഴ്ച തന്നെ പകരം മന്ത്രിയെ പ്രഖ്യാപിക്കണമെന്നാണ്‌ പ്രബലവിഭാഗം ആവശ്യപ്പെടുന്നത്‌.

എന്നാല്‍ ഉടനടി പുതിയ ആളെ നിര്‍ദ്ദേശിക്കേണ്ടതില്ലെന്നും മന്ത്രി കുരുവിളയോട്‌ രാജിവെയ്ക്കണമെന്ന്‌ നിര്‍ദ്ദേശിച്ച ഇടതുമുന്നണിയോടുള്ള പ്രതിഷേധം ഇതുവഴി അറിയിക്കണമെന്നുമാണ്‌ മറുവിഭാഗത്തിന്‍റെ വാദം .

ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടുപേര്‍ പുറത്താക്കപ്പെട്ടതോടെ ഗ്രൂപ്പില്‍ മോന്‍സ്‌ ജോസഫ്‌, വി. സുരേന്ദ്രന്‍പിള്ള എന്നിവരാണ്‌ അവശേഷിക്കുന്ന എംഎല്‍എമാര്‍.

മന്ത്രി പി.ജെ ജോസഫ്‌ രാജിവെച്ചപ്പോള്‍ തന്നെ ടി.യു. കുരുവിളയ്ക്കൊപ്പം മോന്‍സിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക്‌ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പി.ജെ ജോസഫ്‌ കുരുവിളയെ പിന്തുണച്ചതാണ്‌ അന്ന് അദ്ദേഹത്തിന്‌ തുണയായത്‌.

ഇപ്പോഴത്തെ സാധ്യതകള്‍ ഏറെയും മോന്‍സ്‌ ജോസഫിന്‌ അനുകൂലമാണ്‌. പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന ആള്‍ എന്നതും കടുത്തുരുത്തിയിലെ പ്രതിനിധീയെന്നതും മോന്‍സിന്‌ അനുകൂല ഘടകങ്ങളാണ്‌.

ടി.യു. കുരുവിളയോട്‌ രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ തീരുമാനത്തോട്‌ ജോസഫ്‌ ഗ്രൂപ്പ്‌ ഇനിയും പൊരുത്തപ്പെട്ടിട്ടില്ല.

പക്ഷേ മോന്‍സ്‌ ജോസഫിനെ മന്ത്രിയാക്കിയാല്‍ പാര്‍ട്ടി മെല്ലെ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാകുമെന്നാണ്‌ ഈ വിഭാഗം പ്രചരിപ്പിക്കുന്നത്‌. എന്നാല്‍ മന്ത്രിസ്ഥാനം ഇപ്പോള്‍ ഉപേക്ഷിച്ചാല്‍ അത്‌ എന്നേയ്ക്കുമായി നഷ്ടപ്പെടുമെന്ന്‌ മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നു.

ഭരണത്തില്‍ പ്രാതിനിധ്യമില്ലാതെ പോകുന്നത്‌ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെടുത്തും. ഉള്‍പ്പാര്‍ട്ടിപ്രശ്നങ്ങള്‍ രൂക്ഷമാകാനും ഇതിടയാക്കും.

ഇതേ സമയം പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ മോന്‍സിനും സുരേന്ദ്രന്‍പിള്ളയ്ക്കും വേണ്ടിയുള്ള വടംവലി തുടങ്ങിയിട്ടുണ്ട്‌. തിരുവനന്തപുരം വെസ്റ്റ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്രന്‍പിള്ള മുതിര്‍ന്ന നേതാവെന്ന നിലയിലാണ്‌ അവകാശവാദമുന്നയിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+