Get Updates
Get notified of breaking news, exclusive insights, and must-see stories!

മര്യാദ എല്ലാവര്‍ക്കം ബാധകം: പിണറായി

ദില്ലി: വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി വ്യഭിചാരത്തിന് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന സ്കൂള്‍ അധ്യാപിക ഉമാ ഖുറാനയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ദരിയഗഞ്ച്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടു ദിവസത്തെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു.

അശ്ളീലചിത്രങ്ങളടങ്ങിയ സിഡി മാതാപിതാക്കളെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ്‌ വിദ്യാര്‍ഥിനികളെ വ്യഭിചാരത്തിനു പ്രേരിപ്പിച്ചിരുന്നത്‌. ചാനല്‍ ദൃശ്യങ്ങളുടെ വിഡിയോ ടേപ്പ്‌ വിശദമായി പരിശോധിച്ച ശേഷം നിയമോപദേശം തേടുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ചാനല്‍ ഓഫിസില്‍ പൊലീസ്‌ എത്തിയെങ്കിലും ഒറിജിനല്‍ ടേപ്പ്‌ ലഭിച്ചില്ല.

യോജന വിഹാറില്‍ ഇവരുടെ വീട്ടില്‍ പൊലീസ്‌ റെയ്ഡ്‌ നടത്തിയെങ്കിലും സിഡികളൊന്നും കണ്ടെത്തിയില്ല. ആസിഫ്‌ അലി റോഡ്‌ സര്‍വോദയ കന്യാ വിദ്യാലയത്തിലെ അധ്യാപികയായ ഉമ കുട്ടികളെ ബ്ളാക്ക്മെയില്‍ ചെയ്യുന്നതായ വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു ടിവി ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന്‌ രക്ഷിതാക്കളും മറ്റും രോഷാകുലരായി അക്രമം നടത്തിയിരുന്നു.

വാര്‍ത്ത പുറത്തു കൊണ്ടു വന്ന റിപ്പോര്‍ട്ടറെ പൊലീസ്‌ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും അഭിഭാഷകന്‍ മുഖേന മറുപടി നല്‍കാമെന്ന്‌ അറിയിച്ചു. സംഭവത്തെക്കുറിച്ചു ദില്ലി സര്‍ക്കാര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. വാര്‍ത്ത പുറത്തു വന്നയുടന്‍ ഉമ ഖുറാനയെ സസ്പെന്‍ഡ്‌ ചെയ്‌തിരുന്നു.

ഇവര്‍ നേരത്തെ ജോലി ചെയ്‌തിരുന്ന വിവേക്‌വിഹാര്‍ സ്കൂളില്‍ രക്ഷിതാക്കളില്‍ നിന്നു പരാതി ഉണ്ടായതിനെ തുടര്‍ന്നാണ്‌ ആസിഫ്‌ അലി റോഡ്‌ സ്കൂളിലേക്കു സ്ഥലം മാറ്റിയത്‌.

സംഭവം ദില്ലിയിലെ ജില്ലമില്‍ കോളനി നിവാസികളില്‍ ഞെട്ടലുളളവാക്കി. കാരണം ഉമ ഖുറാന മുമ്പ്‌ ജോലി ചെയ്‌തിരുന്ന വിവേക്‌വിഹാര്‍ വിദ്യാലയത്തിലെ മിക്ക കുട്ടികളും ജില്ലമില്‍ കോളനിയിലെ താമസക്കാരാണ്‌.

എന്റെ മകള്‍ക്ക്‌ സൗജന്യമായി കണക്ക്‌ ട്യൂഷനെടുക്കാമെന്ന്‌ അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങളുടെ താമസസ്ഥലത്ത്‌ നിന്ന്‌ വളരെ ദൂരെയായിരുന്നു ടീച്ചറുടെ വീടെന്നതിനാല്‍ ഞാന്‍ മകളെ പറഞ്ഞയച്ചില്ല. ഇപ്പോള്‍ ഞാന്‍ ദൈവത്തിന്‌ നന്ദി പറയുന്നു- ജില്ലമില്‍ കോളനി നിവാസിയും ഖുറാനയുടെ ശിഷ്യയായിരുന്ന മീനയുടെ അമ്മയുമായ തുളസി ദേവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+