കിളിരൂര്‍ വിഐപി: അന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്?
തിരുവനന്തപുരം: കിളിരൂര്‍ കേസ് അന്വേഷിക്കാന്‍ സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗ്‌സ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രത്തിന് കത്തെഴുതുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
കിളിരൂര്‍ കേസിലെ വിഐപി മന്ത്രി പി.കെ ശ്രീമതിയാണെന്ന ശാരിയുടെ മാതാപിതാക്കളുടെ ആരോപണം ഉള്‍പ്പെടെയുളള കാര്യങ്ങളാണ് സിബിഐ അന്വേഷിക്കുന്നതെന്ന് വി.എസ് പറഞ്ഞു. 'സിബിഐയിലെ ജൂനിയര്‍ ഉദ്യോഗ്‌സ്ഥരാണ് ഇപ്പോള്‍ കിളിരൂര്‍ കേസ് അന്വേഷിക്കുന്നത്. ഇതു ശാരിയുടെ മാതാപിതാക്കള്‍ക്ക് തൃപ്‌തികരമല്ല.'
'അതിനാലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് കത്തെഴുതുന്നത്. ആര്‍ക്കൊക്കെ കേസില്‍ പങ്കുണ്ടെന്ന് സിബിഐ ആണു പറയേണ്ടത്'- വി.എസ് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications