കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50% വിദ്യാര്‍ത്ഥിനികളും ലൈംഗികചൂഷണത്തിന് ഇരകള്‍: റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

Exploitation of Schoolgirlദില്ലി: ഇന്ത്യയിലെ സ്‌ക്കൂളുകളില്‍ അഞ്ചു വയസ്സിനും പതിമൂന്ന്‌ വയസ്സിനും ഇടക്കുള്ള 50 ശതമാനം പെണ്‍കുട്ടികളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്.

പതിമൂന്ന് സംസ്ഥാനങ്ങളിലെ സ്ക്കൂളുകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിന്‍റെ പ്രത്യേക സംഘം നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തലുളളത്. ദില്ലിയിലെ സര്‍വ്വോദയ കന്യാ വിദ്യാലയത്തിലെ ഒരധ്യാപിക വിദ്യാര്‍ത്ഥിനികളെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ച് സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുന്പാണ് ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.

സ്‌ക്കൂളിനു പുറത്തു വച്ച്‌ ലൈംഗിക ചൂഷണത്തിനിരയായവരില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ആസ്സാമിലുള്ളവരാണ്‌. ഇതിനുപുറമേ 21.9 ശതമാനം പെണ്‍കുട്ടികള്‍ കടുത്ത രീതിയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. തങ്ങളുടെ പൂര്‍ണ്ണനഗ്ന ചിത്രങ്ങളെടുത്തിട്ടുണെ്‌ടന്ന്‌ നാലു ശതമാനത്തിലേറെ പെണ്‍കുട്ടികള്‍ പഠന സംഘത്തോട്‌ തുറന്നു സമ്മതിച്ചു.

സ്‌ക്കൂളിലോ പുറത്തോ വച്ച്‌ ലൈംഗിക ചൂഷണത്തിനിരയാകുന്നവരാണ്‌ 53 ശതമാനം വിദ്യാര്‍ത്ഥിനികളുമെന്ന്‌ പഠനം വെളിപ്പെടുത്തുന്നു. ദില്ലിയിലെ സ്‌ക്കൂളുകളിലാണ്‌ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നാണ്‌ പഠനത്തില്‍ പറയുന്നത്‌: 14.77 %. ആന്ധ്ര(13.67), ആസ്സാം(11.78), ബീഹാര്‍(10.34) എന്നിങ്ങനെയാണ്‌ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ.

ഇക്കാര്യത്തില്‍ മാത്രമല്ല മറ്റു പല കാര്യങ്ങളിലും ദില്ലിയിലെ സര്‍ക്കാര്‍ സ്‌ക്കൂളുകളിലെ സ്ഥിതി ദയനീയമാണെന്നും പഠനത്തില്‍ കാണുന്നു. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ കഠിന ശിക്ഷയാണ്‌ നല്‍കുന്നത്‌. നിസ്സാര കാര്യങ്ങള്‍ക്കു പോലും അധ്യാപകര്‍ കുട്ടികളെ ശാരീരികമായും മാനസികമായും തളര്‍ത്തുന്ന രീതിയിലാണ്‌ പെരുമാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം കാര്യങ്ങളില്‍ കുട്ടികള്‍ പറയുന്ന പരാതികള്‍ ആദ്യ ഘട്ടത്തില്‍ മാതാപിതാക്കളും അധ്യാപകരും അവഗണിക്കുകയാണ്‌ പതിവെന്നു കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യസംഘടന നടത്തുന്ന അബ്‌ദുല്‍ മഹമ്മൂദ്‌ പറയുന്നു. ലൈംഗിക ചൂഷണത്തിനിരയായി എന്ന പരാതിയുമായി മാസത്തില്‍ മൂന്നോ നാലോ പെണ്‍കുട്ടികള്‍ തന്റെ സംഘടനയെ സമീപിക്കാറുണ്ടെന്ന് മഹമ്മൂദ്‌ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങള്‍ മക്കവാറും റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ നിന്നാണെന്നും പഠനം വ്യക്തമാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X