അഭയ കേസ്: റിപ്പോര്‍ട്ട് ചൊവ്വാഴ്‌ച സമര്‍പ്പിയ്‌ക്കും
കോട്ടയം: സിസ്‌റ്റര്‍ അഭയ കൊലക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ചൊവ്വാഴ്‌ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിയ്‌ക്കും.
മൂന്നുമാസത്തില്‍ ഒരിക്കല്‍ അന്വേഷണ പുരോഗതി അറിയിക്കാനായി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ജൂണ്‍ നാലിന് കോടതി നിര്‍ദ്ദേശം വന്ന് കൃത്യം മൂന്നാം മാസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ്.
അഭയയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ വി.വി അഗസ്റ്റിനെ കേന്ദ്രീകരിച്ചാണ് സിബിഐയുടെ അന്വേഷണം ഇപ്പോള്‍പുരോഗമിക്കുന്നത്.
ആദ്യം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും പിന്നീട് അഗസ്റ്റിന്‍ സിബിഐയുടെ അന്വേഷണത്തോട് സഹകരിക്കുകയായിരുന്നു. കേസില്‍ അഗസ്‌റ്റിനെ മാപ്പുസാക്ഷിയാക്കാം എന്നതടക്കമുള്ള ചില നിര്‍ദ്ദേശങ്ങള്‍ സിബിഐ മുന്നോട്ടുവെച്ചിട്ടുള്ളതായി സൂചനയുണ്ട്.
അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ നിന്നും പുറത്തെടുത്തത് 10.30ന് ആണെങ്കിലും 8.30ന് തന്നെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടില്‍ കാണുന്ന ഒപ്പ് തങ്ങളുടേതല്ലെന്ന് സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒപ്പുകള്‍ വ്യാജമാണെന്ന് ശാസ്‌ത്രീയ പരിശോധനയിലും വ്യക്തമായിട്ടുണ്ട്.
മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്‌ത്രങ്ങളുടെ കാര്യത്തില്‍ അഗ്നിശമനസേനാ ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ടുമായും പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications