Get Updates
Get notified of breaking news, exclusive insights, and must-see stories!

ശസ്‌ത്രക്രിയ വേണ്ട, മാറിട സൗന്ദര്യം കൂട്ടാന്‍ ബിസ്‌കറ്റ്‌ !

മാറിടത്തിന്റെ സൗന്ദര്യത്തെക്കുറിച്ചാലോചിച്ച്‌ വേവലാതിപ്പെടാത്ത സ്‌ത്രീകളില്ല. മിക്കവരും വന്‍ തുകചെലവാക്കി സൗന്ദര്യ ശസ്‌ത്രക്രിയകള്‍ നടത്തി മാറിടം കൂടുതല്‍ സുന്ദരമാക്കുന്നുമുണ്ട്‌.

എന്നാല്‍ ഇനി മാറിടത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഭാരിച്ച ചെലവുവേണമല്ലോയെന്നോര്‍ത്ത്‌ വിഷമിക്കേണ്ടതില്ല. ഒരു ബിസ്‌കറ്റ്‌ കഴിച്ചാല്‍ മതി സംഗതി സുന്ദരമാകും.

ഒരു ജപ്പാന്‍ കമ്പനിയാണ്‌ മാറിടം സുന്ദരമാക്കാനുള്ള ബിസ്‌കറ്റ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. എഫ്‌-കപ്പ്‌ കുക്കീസ്‌ എന്നാണ്‌ ഇതിന്റെ പേര്‌. രണ്ടുദിവസം ബിസ്‌കറ്റ്‌ കഴിയ്‌ക്കുമ്പോള്‍ത്തന്നെ പ്രകടമായ വ്യത്യാസം അനുഭവപ്പെടുമെന്നാണ്‌ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്‌.

പ്യുരേരിയ മരിഫിക്കയെന്ന വസ്‌തുവാണത്രേ ബിസ്‌ക്കറ്റില്‍ ചേര്‍ത്തിരിക്കുന്നത്‌. ഇത്‌ ഈസ്‌ട്രജന്‍ എന്ന ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിയ്‌ക്കുകയും അതുവഴി സ്‌തനങ്ങളുടെ കലകളുടെ വളര്‍ച്ച(ടിഷ്യൂസ്‌) വര്‍ദ്ധിപ്പിക്കുകയും ചെയ്യുമത്രേ.

എന്നാല്‍ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്‌ ബിസ്‌ക്‌റ്റ്‌ നിര്‍മ്മാതാക്കള്‍ അതില്‍ ചേര്‍ത്തിട്ടുണ്ടെന്ന്‌ പറയുന്ന വസ്‌തുവിന്റെ പ്രവര്‍ത്തനം ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ്‌. ഗര്‍ഭധാരണം തടയാനുള്ള ഗുളികളും മറ്റുമുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ക്കു സമാനമായ പ്രശ്‌നങ്ങള്‍ക്ക്‌ ഈ വസ്തുവും കാരണമാകുമെന്നും പറയുന്നു.

കാര്യമെന്തുതന്നെയായാലും ജപ്പാനില്‍ ബിസ്‌കറ്റിന്റെ വില്‍പ്പന തുടങ്ങിയിട്ടുണ്ട്‌. നാല്‌ ബിസ്‌കറ്റിന്‌ 1.50 പൗണ്ട്‌(123.919 രൂപ)ആണ്‌ വില. ജപ്പാനില്‍ മാത്രമേ ഇത്‌ നേരിട്ട്‌ വാങ്ങാന്‍ കിട്ടുകയുള്ളു. എന്നാല്‍ ഓണ്‍ലൈന്‍ വഴി മറ്റുരാജ്യങ്ങളില്‍ നിന്നും ഓര്‍ഡര്‍ നല്‍കാമത്രേ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+