Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനത്തില്‍ ലോകറക്കോര്‍ഡുമായി ബോസ്‌നിയ

A total of 6,980 couples kissed for 10 seconds at town of Tuzlaസരാജെവോ(ബോസ്‌നിയ): തീര്‍ത്തും അസാധാരണമായ ഒരു ഗിന്നിസ്‌ റക്കോര്‍ഡ്‌ സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ്‌ ബോസ്‌നിയയിലെ തുസ്‌ ല പട്ടണനിവാസികള്‍.

ചുംബനത്തിലാണ്‌ ഇവര്‍ ലോകറക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌, അതും ഒരേ സമയത്ത്‌ ഏറ്റവും കൂടുതല്‍ ജോഡികള്‍ ചേര്‍ന്ന്‌ നടത്തിയ ചുംബന മഹാമഹത്തിലൂടെ.

പ്രാദേശിക റേഡിയോ സ്‌റ്റേഷനായ കാമിലോണ്‍ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ 6,980 ജോഡികളാണ്‌ 10 സെക്കന്റ്‌ നേരം തുടര്‍ച്ചയായി ചുംബിച്ച്‌ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. തുസ്‌ ലയിലെ മേയര്‍ ജാസ്‌മിന്‍ ഇമാമോവിക്‌ ഭാര്യയ്‌ക്കൊപ്പം ചുംബനമഹാമഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഇരുപതിനായിരത്തോളം പേരാണ്‌ ചടങ്ങ്‌ കാണാന്‍ മാത്രമായി തടിച്ചുകൂടിയത്‌. ബോസ്‌നിയയില്‍ നിന്നുള്ള ജോഡികള്‍ക്കുപുറമേ ക്രോയേഷ്യ, സെര്‍ബിയ, എല്‍ബേനിയ, മാസിഡോണിയ, സ്ലോവേനിയ തുടങ്ങിയിടങ്ങളില്‍ നിന്നും ചുംബന മഹാമഹത്തില്‍ പങ്കെടുക്കാന്‍ ജോഡികള്‍ തുസ്‌ ലയില്‍ എത്തിയിരുന്നു.

റക്കോര്‍ഡ്‌ സ്ഥാപിച്ചുകഴിഞ്ഞപ്പോള്‍ പരിപാടിയുടെ സംഘാടകനം നിര്‍വ്വഹിച്ച ക്രിസ്റ്റിന ഗ്ലികറോവിക്‌ ഇങ്ങനെ പ്രഖ്യാപിച്ചു- തുസ്‌ ല സ്‌നേഹത്തിന്റെ നഗരമാണ്‌, ഞങ്ങളാണ്‌ ചാമ്പ്യന്‍മാര്‍.

എന്നാല്‍ ഇവിടത്തെ മുസ്ലിം പുരോഹിതര്‍ക്ക്‌ ഈ പരിപാടിയും റക്കോര്‍ഡും ഒന്നും അത്രസുഖിച്ചിട്ടില്ല. ഇവര്‍ ചടങ്ങ്‌ ബഹിഷ്‌കരിക്കണമെന്ന്‌ ജനങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നു. ബോസ്‌നിയന്‍ ജനതയുടെ 44 ശതമാനത്തോളം ആളുകള്‍ മുസ്ലിംമതവിശ്വാസികളാണ്‌.

സംഘംചേര്‍ന്നുള്ള ചുംബനത്തില്‍ ലോക കീരീടം സ്വന്തമാക്കാന്‍ ഫിലിപ്പീന്‍സും ഹംഗറിയും മത്സരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ ബോസ്‌നിയയ്‌ക്ക്‌ റക്കോര്‍ഡ്‌ സ്വന്തമായിരിക്കുന്നത്‌.

2004ല്‍ ഫിലിപ്പീന്‍സ്‌ 5327 ജോഡികളുടെ ചുംബനം ഒരുമിച്ച്‌ സംഘടിപ്പിച്ചു. പിന്നാലെ 2005ല്‍ 5.875 ജോഡികളുടെ പരിപാടി സംഘടിപ്പിച്ച്‌ റക്കോര്‍ഡ്‌ ഹംഗറി സ്വന്തമാക്കി. ഫിലിപ്പീന്‍സ്‌ 2007 വീണ്ടും പരിപാടി സംഘടിപ്പിച്ചു. ഫെബ്രുവരിയില്‍ 6124 ജോഡികളെ പങ്കെടുപ്പിച്ചാണ്‌ അവര്‍ പകരം വീട്ടിയത്‌.

ജൂണില്‍ വീണ്ടും ജോഡികളുടെ എണ്ണം 6,613ആക്കി വര്‍ദ്ധിപ്പിച്ച്‌ ഹംഗറി വിജയം സ്വന്തമാക്കി. ഇപ്പോള്‍ റക്കോര്‍ഡ്‌ തിരുത്തിക്കുറിച്ച്‌ നിലിയ്‌ക്ക്‌ ഈ മത്സരത്തില്‍ ബോസ്‌നിയ എങ്ങനെ പങ്കെടുക്കാതിരിയ്‌ക്കും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+