കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണ്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

  • By Staff
Google Oneindia Malayalam News

Man talking in mobile phoneഒരു ദിവസം പോയിട്ട്‌ ഒരു മണിക്കൂറെങ്കിലും മൊബൈല്‍ ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച്‌ ഓര്‍ത്തിട്ടുണ്ടോ?. 'ഹൊ! എങ്ങനെ ശരിയാവാന്‍?' എന്നല്ലേ ചിന്തിയ്‌ക്കുന്നത്‌?

പക്ഷേ ഈയിടെ ചില ശാസ്‌ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങളറിഞ്ഞാല്‍ മൊബൈലിന്‌ അടിമപ്പെട്ട ഏതൊരാളും തന്റെ കയ്യിലിരിക്കുന്ന ഉപകരണത്തെക്കുറിച്ച്‌ ഒന്നുകൂടി ഒന്നു ചിന്തിയ്‌ക്കാതിരിക്കില്ല.

കാര്യമെന്തെന്നറിയേണ്ട. മണിക്കൂറുകളൊന്നും വേണ്ട വെറും പത്തുമിനിറ്റു നേരത്തെ ഉപയോഗം മതി മൊബൈല്‍ തലച്ചോറില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍. ഇസ്രയേലിലെ വെയ്‌സ്‌മാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ ഗവേഷകരാണ്‌ മൊബൈലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ വിശദമായ പഠനം നടത്തിയത്‌.

ചെറിയ തോതിലുള്ള റേഡിയേഷന്‍ പോലും തലച്ചോറിനകത്ത്‌ രാസമാറ്റങ്ങളുണ്ടാക്കുമത്രേ. മാത്രവുമല്ല ഇത്‌ മുഴകള്‍(ട്യൂമര്‍) വളരുന്നതിന്‌ വരെ കാരണമാവുകയും ചെയ്‌തേയ്‌ക്കുമെന്നാണ്‌ ഗവേഷകര്‍ പറുന്നത്‌. മൊബൈല്‍ കാന്‍സറിന്‌ കാരണമാകുന്നുവെന്നതിന്‌ പൂര്‍ണ്ണമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും തങ്ങളുടെ സംശയം ഗവേഷകര്‍ ശക്തമായിത്തന്നെ മുന്നോട്ടുവെച്ചിരിക്കുകയാണ്‌.

മൊബൈലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നാനാവിധത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ചിലതില്‍ ഇത്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും ചിലതില്‍ അത്രയേറെ അപകടകാരികളല്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌.

എന്നാല്‍ മൊബൈല്‍ ഉപയോഗം ഏതെങ്കിലും രീതിയിലുളള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതില്‍ ഗവേഷകര്‍ തമ്മില്‍ തര്‍ക്കമില്ല. മൊബൈലില്‍ നിന്നും പുറപ്പെടുന്ന വികിരണങ്ങള്‍ മസ്‌തിഷ്‌കത്തെ ചൂടുപിടിപ്പിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്‌.

മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന ആദ്യ പത്തുമിനിറ്റിനുള്ളില്‍ ഒരു തരം കെമിക്കല്‍ സിഗ്നല്‍ അവയില്‍ നിന്നും പുറപ്പെടുന്നുണ്ട്‌. ഇവയ്‌ക്ക്‌ ശരീരത്തിലെ കലകളെ വിഭജിക്കാനുള്ള ശക്തിയുണ്ടത്രേ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X