Get Updates
Get notified of breaking news, exclusive insights, and must-see stories!

'അരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും പിടിച്ചു മന്ത്രിയാക്കി'

t.u kuruvillaതിരുവനന്തപുരം: മന്ത്രിസഭയില്‍നിന്നുള്ള തന്‍റെ രാജിക്കത്ത്‌ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫിനെ ഏല്‍പിച്ചുകഴിഞ്ഞുവെന്നും ജുഡീഷ്യല്‍ അന്വേഷണം വഴി കുറ്റവിമുക്തനെന്ന്‌ തെളിഞ്ഞാലും മന്ത്രിസ്ഥാനത്തേയ്ക്ക്‌ തിരിച്ചുവരാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ടി.യു.കുരുവിള.

മന്ത്രിപ്പണി തനിക്ക് പറ്റിയതല്ലെന്ന് കരുതുന്നു. മന്ത്രിസ്ഥാനം ഇഷ്ടമായി ഏറ്റെടുത്തതല്ല. അരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും പിടിച്ചു മന്ത്രിയാക്കിയതാണ്.

പൊതുമരാമത്ത്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്നതില്‍ തനിക്കൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. മന്ത്രിസ്ഥാനം വലിയ കാര്യമായി ഞാന്‍ കരുതുന്നില്ല. ഇതല്ല എന്‍റെ യഥാര്‍ഥ സ്ഥാനം. ഇതിനേക്കാള്‍ വലിയ സ്ഥാനങ്ങള്‍ ദൈവം എനിക്ക്‌ തന്നിട്ടുണ്ട്‌. സുറിയാനി സഭയിലെ മൂന്ന്‌ ഉന്നത സ്ഥാനങ്ങള്‍ - ഷെവലിയര്‍, കമാണ്ടര്‍, ബാര്‍എത്തോ ഷാരീരോ എന്നിവ എനിക്ക്‌ പാത്രിയാര്‍ക്കീസ്‌ ബാവയില്‍നിന്നും ലഭിച്ചിട്ടുണ്ട്‌. അതാണ്‌ വലിയ സ്ഥാനമായി ഞാന്‍ കരുതുന്നത്‌- കുരുവിള പറഞ്ഞു.

പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ പറ്റില്ലെന്ന്‌ പാര്‍ട്ടി ചെയര്‍മാനോട്‌ കാലുപിടിച്ച്‌ പറഞ്ഞതായിരുന്നുവെന്നും തന്‍റെ വിടവാങ്ങല്‍ പ്രഖ്യാപിക്കാന്‍ ഔദ്യോഗിക ചേംബറില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കുറ്റവിമുക്തനായാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ എന്ത്‌ ചെയ്യുമെന്ന ചോദ്യത്തിന്‌ "ഞാനൊരു പാര്‍ട്ടി പ്രവര്‍ത്തകനല്ലേ"യെന്നായിരുന്നു മറുപടി.

മുഖ്യമന്ത്രി എന്നോട്‌ നീതി കാട്ടിയില്ലെന്ന്‌ പറഞ്ഞിട്ടില്ല. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി എന്നോട്‌ വിശദീകരണം ചോദിക്കാതിരുന്നതില്‍ വിഷമം തോന്നിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി സംസാരിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിലും ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലും മന്ത്രിയുടെ പേരില്ല. അതുകൊണ്ടാണ്‌ വിവരം തേടാതിരുന്നതെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌.

പക്ഷേ, റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ മകന്‍റെ പേരാണ്‌. അതിനാല്‍ അന്വേഷണം നടത്തണം. ആ സമയത്ത്‌ മന്ത്രിസ്ഥാനത്തുനിന്നും മാറിനില്‍ക്കുന്നതാണ്‌ ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കാര്യം വിശദീകരിച്ചതോടെ എന്‍റെ വിഷമം മാറിയെന്നാണ്‌ ഞാന്‍ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.

തനിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ ഒന്നാലോചിക്കണം. അവരുടെ മക്കളും ബിസിനസ്‌ നടത്തുന്നുണ്ട്‌. പല നേതാക്കളുടെ മക്കളും ബിസിനസ്‌ നടത്തുന്നുണ്ട്‌. അതിലൊന്നും തെറ്റില്ല. യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചണ്റ്റെ മകനും തന്‍റെ മകനുമായി ബിസിനസ്‌ ബന്ധമുള്ളതായി അറിയില്ലെന്നും കുരുവിള പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+