സ്കൂളില്‍ പെണ്‍വാണിഭം: അധ്യാപികയെ സര്‍വീസില്‍ നിന്ന് നീക്കി
ദില്ലി: വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭം നടത്താന്‍ പ്രേരിപ്പിച്ചുവെന്നതിന് പോലീസ് അറസ്റ്റു ചെയ്‌ത അധ്യാപിക ഉമാ ഖുറാന(41)യെ ദില്ലി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയതായി ദില്ലി വിദ്യാഭ്യാസമന്ത്രി അരവിന്ദ് സിങ്ങ് ലൌലി അറിയിച്ചു.
ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളെ നിയോഗിക്കാനും തീരുമാനിച്ചു. സ്‌ക്കൂളുകള്‍ കേന്ദമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഉമാ ഖുറാനയെന്നാണ് പോലീസിന്റെ നിഗമനം.
ആസഫ് അലി റോഡ് സര്‍വോദയ കന്യാ വിദ്യാലയത്തിലെ അധ്യാപികയായ ഉമാ ഖുറാനയുടെ പെണ്‍വാണിഭം കഴിഞ്ഞ ദിവസം ടിവി ചാനല്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും രോഷാകുലരായി അക്രമം നടത്തിയിരുന്നു. വിദ്യാര്‍ഥിനികളുടെ അശ്ളീലചിത്രങ്ങളടങ്ങിയ സിഡി മാതാപിതാക്കളെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ പെണ്‍വാണിഭത്തിനു പ്രേരിപ്പിച്ചിരുന്നത്. ഇതെത്തുടര്‍ന്ന് ദില്ലി പോലീസ് ഉമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications