ജനിച്ചത് ഒരുമിച്ച് , പ്രണയിച്ചതും വിവാഹം ചെയ്‌തതും ഒരാളെ!
ലഖ്‌നൊ: കുന്‍വര്‍പാലും ചന്ദ്രപാലും ജനിച്ചത് ഒരുമിച്ചാണ്, തിന്നുന്നതിലും കുടിയ്‌ക്കുന്നതിലും എന്നുവേണ്ട എല്ലാ കാര്യങ്ങളിലും ഒരുമനസ്സുള്ള ഇരട്ടകളാണിവര്‍.
പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യമായപ്പോഴും ഇവര്‍ പതിവുതെറ്റിച്ചില്ല. ഒരു പെണ്ണിനെത്തന്നെ പ്രണയിക്കുകയും രണ്ടുപേരുംചേര്‍ന്ന് ആ പെണ്‍കുട്ടിയെതന്നെ കെട്ടുകയും ചെയ്‌തു. അതും വര്‍ഷങ്ങള്‍ക്ക് മുമ്പ്.
ഉത്തര്‍ പ്രദേശിലെ പാലിയ ഗുജാര്‍ ഗ്രാമത്തിലാണ് ഒരു ഭാര്യയുമായി ഈ ഇരട്ടസഹോദരങ്ങള്‍ കഴിയുന്നത്. രാംമെന്നും ശ്യാമെന്നുമാണ് ഗ്രാമവാസികളും വീട്ടുകാരും ഇവരെ വിളിക്കുന്നത്.
അടുത്ത ഗ്രാമത്തില്‍ നിന്നുള്ള മധുപാലയെന്ന സ്‌ത്രീയെയാണ് ഇരുവരും ചേര്‍ന്ന് പ്രണയിച്ച് കെട്ടിയത്. ഇപ്പോള്‍ രാം-മധുപാല-ശ്യാം ദമ്പതികള്‍ ഏഴുമക്കളോടൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നു.
ഇവരുടെ മൂത്ത പുത്രന്‍ ഇപ്പോള്‍ സയന്‍സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഏറ്റവും ഇളയയാള്‍ക്ക് അഞ്ചുവയസ്സാണ് പ്രായം. കുട്ടികളുടെ സ്‌കൂള്‍ രേഖകളില്‍ രക്ഷിതാവിന്റെ പേരെഴുതേണ്ടിടത്ത് രാമിന്റെയും ശ്യാമിന്റെയും പേര് എഴുതിച്ചേര്‍ത്തിരിക്കുന്നു.
വേണ്ടത്ര അറിവില്ലാതെ ഉത്തര്‍പ്രദേശിന്റെ ഗ്രാമാന്തരത്തില്‍ നിന്നുള്ളവരായ രണ്ടുപേര്‍ ഇങ്ങനെയൊക്കെ കാണിച്ചുകൂട്ടിയതില്‍ അത്ഭുതമില്ലെന്നാണ് ചിന്തിയ്‌ക്കുന്നതെങ്കില്‍ തെറ്റി രാമും ശ്യാമും ബിരുദാനന്തര ബിരുദം നേടിയവരാണ്.
പഠനം കഴിഞ്ഞ് ദില്ലിയില്‍ ജോലി ലഭിക്കുകയും ചെയ്‌തു. എന്നാല്‍ പിരിഞ്ഞ് താമസിക്കുന്നത് ചിന്തിയ്‌ക്കാന്‍ പോലും കഴിയാത്തതിനാല്‍ ഇരുവരും ജോലി ഉപേക്ഷിച്ചു. തിരികെ ഗ്രാമത്തിലെത്തി ഉള്ള ഭൂമിയില്‍ രണ്ടുപേരും ചേര്‍ന്ന് കൃഷിപ്പണി തുടങ്ങി.
ഒരിക്കല്‍ കുന്‍വര്‍പാലിനെ ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‌ത് ജയിലിട്ടു. ചന്ദ്രപാലുണ്ടോ വിട്ടുകൊടുക്കുന്നു കുന്‍വറിനെ വിട്ടുകിട്ടുന്നവരെ ചന്ദ്രപാല്‍ പൊലീസുമായി യുദ്ധം ചെയ്‌തു. പിന്നീട് പൊലീസ് കുന്‍വറിനെ സ്വതന്ത്രനാക്കുകയും അവരെ ഒരുമിച്ച് ജീവിക്കാന്‍ സഹായിക്കുകയും ചെയ്‌തു- ഇവരുടെ പരസ്‌പര സ്‌നേഹത്തെക്കുറിച്ച് നാട്ടുകാര്‍ ഓര്‍ക്കുന്നു.
ദിവസവും കാണുകയും സംസാരിയ്‌ക്കുകയും ചെയ്യുന്ന ഞങ്ങള്‍ക്കുപോലും രാമിനെയും ശ്യാമിനെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. അത്രയ്‌ക്ക് സാമ്യമാണ് അവര്‍ തമ്മില്‍, രൂപത്തില്‍ മാത്രമല്ല സ്വഭാവത്തിലും- അയല്‍വാസികള്‍ പറഞ്ഞു.












Click it and Unblock the Notifications