പെണ്‍ ഭ്രൂണഹത്യ ലൈംഗിക അരാജകത്വത്തിലേയ്ക്ക്- റിപ്പോര്‍ട്ട്
ദില്ലി: ഇന്ത്യയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന പെണ്‍ ഭ്രൂണഹത്യ ലൈംഗിക അരാജകത്വം ഉണ്ടാക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ്.
പെണ്‍ ഭ്രൂണഹത്യ ഇന്ത്യന്‍ സമൂഹത്തില്‍ സ്‌ത്രീകളുടെ എണ്ണം കുറക്കുമെന്നതിനാല്‍ ഭാവിയില്‍ ബാല ലൈംഗിക പീഡനം, ഭാര്യയെ പങ്കുവെയ്ക്കല്‍ എന്നിവയിലേക്ക് ഇത് നയിക്കുമെന്നാണ് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഭ്രൂണ നിര്‍ണ്ണയ പരിശോധന തടയുന്നതിനുള്ള പര്യാപ്തമായ നിയമങ്ങളുടെ അഭാവം മൂലം ഇന്ത്യയില്‍ ഭ്രൂണത്തിന്‍റെ ലിംഗം നിര്‍ണ്ണയിക്കാനുള്ള പരിശോധന സാധാരണമാണ്.
പ്രതിദിനം അനധികൃതമായി 2000 പെണ്‍ഭ്രൂണഹത്യകള്‍ ഇന്ത്യയില്‍ നടക്കുന്നുവെന്നാണ് യു.എന്‍ കണക്ക്. തന്മൂലം പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആണ്‍ പെണ്‍ അനുപാതം കുറഞ്ഞ് വരുകയാണ്.
ഇന്ത്യന്‍ കുടുംബങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. വിവാഹസമയത്ത് സ്‌ത്രീധനം നല്‍കേണ്ടി വരുമെന്നതിനാലാണ് പ്രധാനമായും ഇന്ത്യന്‍ കുടുംബങ്ങള്‍ പെണ്‍കുട്ടികളെ ബാധ്യതയായി കാണുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications