നിര്‍ബ്ബന്ധിച്ച് പ്രസവിപ്പിച്ച് ശിശുവില്‍പ്പന രണ്ടുപേര്‍ അറസ്റ്റില്‍
ദില്ലി: വീട്ടുജോലിക്കായി കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ഗര്‍ഭിണികളാക്കി നിര്‍ബ്ബന്ധിച്ച് പ്രസവിപ്പിച്ച് കുട്ടികളെ വില്‍പ്പന നടത്തുന്നതായി വാര്‍ത്ത.
ഇതിനെത്തുടര്‍ന്ന് വീട്ടുജോലിയ്‌ക്കു പെണ്‍കുട്ടികളെ നല്‍കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയെയും ഭര്‍ത്താവിനെയും അറസ്റ്റുചെയ്‌തു. വീട്ടുജോലിയ്‌ക്കെന്ന പേരില്‍ ബംഗാളിലും ചത്തീസ്‌ദഡിലും നിന്നും മറ്റുമാണത്രേ ഇവര്‍ പെണ്‍കുട്ടികളെ ദില്ലിയിലെത്തിയ്‌ക്കുന്നത്.
ടി.വി ചാനലില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്ന് ഓംവിഹാര്‍, ഷക്കര്‍പൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്‌ഡിലാണ് ആദിവാസി സേവാ സമിതിയെന്ന പേരില്‍ ഏജന്‍സി നടത്തുന്ന പ്രീതി ഭര്‍ത്താവ് വിനോദ് എന്നിവര്‍ പിടിയിലായത്. റെയ്‌ഡിനിടയില്‍ 20,000രൂപയ്‌ക്ക് വില്‍ക്കാനിരുന്ന 20 ദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി.












Click it and Unblock the Notifications