കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യായിരം രൂപയുണ്ടോ ഒരു ലാപ്‌ടോപ്‌ സ്വന്തമാക്കാം

  • By Staff
Google Oneindia Malayalam News

laptopമുംബൈ: ഒട്ടും ഭാരമില്ലാത്തെ കൊണ്ടുനടക്കാന്‍ ഏറ്റവും സൗകര്യമുള്ള ഒരു ലാപ്പ്‌ ടോപ്പ്‌ അതും വെറും അയ്യായിരം രൂപയ്‌ക്ക്‌! വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ?

എന്നാല്‍ ഇത്തരം ഒരു ലാപ്‌ടോപ്‌ വിപണിയിലിറക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രവാസി ഇന്ത്യക്കാരനായ ഹിര്‍ജി കാഞ്ചി പട്ടേലാണ്‌ ലാപ്‌ടോപ്പ്‌ വിപണിയില്‍ വിപ്ലവത്തിന്‌ തുടക്കമിടാന്‍ തുനിയുന്നത്‌.

ഏവിയേഷന്‍ എന്‍ജിനീയറും മിസൈല്‍ ശാസ്‌ത്രജ്ഞനുമായിരുന്ന പട്ടേല്‍ ബ്രിട്ടീഷ്‌ എയ്‌റോസ്‌പേസില്‍ ജോലിക്കാരനായിരുന്നു. എതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ അദ്ദേഹം ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയത്‌. പിന്നീട്‌ ലാപ്‌ടോപ്പ്‌ കമ്പ്യൂട്ടര്‍ നിര്‍മ്മാണകമ്പനി സ്ഥാപിയ്‌ക്കുകയായിരുന്നു.

ആദ്യമായി 29,948.54 രൂപ വിലവരുന്ന ലാപ്‌ടോപ്പ്‌ പുറത്തിറക്കിക്കൊണ്ടായിരുന്നു കമ്പനിയുടെ തുടക്കം. പിന്നീട്‌ 2006ല്‍ ഇത്‌ 19,957 രൂപയായി കുറച്ചു. 2008ലായിരിക്കും വീണ്ടും വിലകുറച്ച്‌ വെറം 14,966 രൂപയുടെ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കുക.

ഇതില്‍ വിലയേറിയ ലാപ്‌ടോപ്പുകളില്‍ ഉള്ള എല്ലാ പ്രത്യേകതകളും ഉള്‍പ്പെടുത്തും. എന്നാല്‍ സാധാരണത്തേതിലും വലിപ്പക്കുറവും ഭാരക്കുറവും ഇതിന്റെ പ്രത്യേകതയായിരിക്കും- പട്ടേല്‍ പറഞ്ഞു.

ബാങ്കിംഗ്‌, ടെലിക്കമ്യൂണിക്കേഷന്‍, വിവരസാങ്കേതികവിദ്യ എന്നീ രംഗങ്ങളിലെല്ലാമായി ഇന്ത്യയില്‍ ലാപ്‌ടോപ്പുകളുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ചുവരുകയാണ്‌. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന മിക്കയാളുകളും ഡെസ്‌്‌ക്‌ ടോപ്പ്‌ കമ്പ്യൂട്ടറുകള്‍ മാറ്റി ലാപ്‌ടോപ്പ്‌ എടുക്കാനും ഉത്സാഹം കാണിയ്‌ക്കുന്നു.

ഇപ്പോള്‍ കുറഞ്ഞ വിലയും വയര്‍ലെസ്സ്‌ സാങ്കേതികവദ്യയും ചേര്‍ന്ന്‌ ഇവയുടെ ഡിമാന്റ്‌ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. സാധാരണക്കാര്‍ പോലും മൊബൈല്‍ ഫോണ്‍ പോലെ ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുന്ന കാലം വിദൂരത്തിലല്ല- പട്ടേല്‍ പറയുന്നു.

ഇന്ത്യയിലെ മുന്‍നിര ലാപ്‌ടോപ്പ്‌ സ്‌പെഷ്യലിസ്റ്റുകളാവുകയെന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ സാധാരണക്കാരനുപോലും സ്വന്തമാക്കാന്‍ കഴിയുന്ന രീതിയില്‍ ഇതിന്റെ നിര്‍മ്മാണച്ചെലവ്‌ കുറച്ച്‌ വിലകുറയ്‌ക്കാനാണ്‌ ഞാന്‍ ലക്ഷ്യമിടുന്നത്‌. വെറും 4,986 രൂപ അതായത്‌ 122 ഡോളറിന്‌ ലാപ്‌ടോപ്പ്‌ സ്വന്തമാക്കാന്‍ കഴിയുന്ന കാലം വിദൂരത്തിലല്ല- അദ്ദേഹം പറഞ്ഞു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X