കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വാഹനത്തില്‍ ക്ഷേത്ര ദര്‍ശനം; ദത്ത്‌ വിവാദത്തില്‍

  • By Super
Google Oneindia Malayalam News

ദില്ലി: സര്‍ക്കാര്‍വാഹനത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത്‌ വീണ്ടും വിവാദക്കുരുക്കില്‍.

ജയിലില്‍ നിന്നും ജാമ്യമെടുത്ത്‌ പുറത്തിറങ്ങിയതോടെയാണ്‌ വിവാദങ്ങള്‍ വീണ്ടും ദത്തിന്‌ പിന്നാലെ കൂടിയത്‌. ഞായറാഴ്‌ച ജമ്മുവിനടുത്ത്‌ ഷിര്‍ദ്ദി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ദത്തും കാമുകി മന്യതയും വൈഷ്‌ണോദേവി ക്ഷേത്രത്തിലേയ്‌ക്ക്‌ തിരിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ുവന്ന സിഗ്നലുള്ള കാറിലാണ്‌ ദത്ത്‌ യാത്രനടത്തിയത്‌. യാത്രയിലുടനീളം ചുവന്ന സിഗ്നല്‍ പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു.ചുവന്ന സിഗ്നലും മുഴക്കി ഒരു പൊലീസ്‌ വാഹനവും ദത്തിന്റെ വാഹനത്തിന്‌ അകമ്പടി സേവിച്ചിരുന്നു.

ജമ്മു വിമാനത്താവളം മുതല്‍ നഗരം വരെ അകമ്പടിയുണ്ടായിരുന്നു. അവിടെ നിന്നും ദത്ത്‌ കാല്‍നടയായാണ്‌ ക്ഷേത്രത്തിലേയ്‌ക്ക്‌ പോയത്‌. ജമ്മു സര്‍ക്കാര്‍ ദത്തിന്‌ നല്‍കിയ വിഐപി പരിഗണനയാണ്‌ പുതിയ വിവാദത്തിന്‌ വഴിയൊരുക്കിയിരിക്കുന്നത്‌.

മുബൈ സ്‌ഫോടനക്കേസില്‍ ആറുവര്‍ഷത്തെ തടവിന്‌ ശിക്ഷിക്കപ്പെട്ട സഞ്‌്‌ജയ്‌ ദത്ത്‌ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദിവസം മുതല്‍തന്നെ പ്രശ്‌നങ്ങളായിരുന്നു. പൂനയിലെ യെര്‍വാഡ ജയിലില്‍നിന്നും പുറത്തുവന്ന താരത്തെ പൊലീസുകാര്‍ കെട്ടിപ്പുണര്‍ന്നതായിരുന്നു അന്നത്തെ പ്രശ്‌നം.

തുടര്‍ന്ന്‌ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായി. പിന്നീടാണ്‌ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട്‌ കോടതി നടപടികള്‍ നേരിടുന്ന കാലത്ത്‌ ഒരു കേന്ദ്രമന്ത്രി ദത്തിന്റെ കെട്ടിപ്പുണര്‍ന്നുവെന്നാരോപിച്ച്‌ അടുത്ത പ്രശ്‌നം പൊങ്ങിയത്‌.

എന്തായാലും പ്രശ്‌നപരിഹാരത്തിന്‌ പ്രാര്‍ത്ഥനകളുമായി ദത്ത്‌ ക്ഷേത്രങ്ങള്‍ കയറിയിറങ്ങുകയാണെങ്കിലും വിവാദങ്ങള്‍ അദ്ദേഹത്തിന്‌ പിന്നില്‍ നിന്നും മാറാന്‍ കൂട്ടാക്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X