Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരപരാധിത്വം തെളിയാതെ ജോസഫിനെ മന്ത്രിയാക്കില്ല: പാലോളി

എടപ്പാള്‍: വിമാനയാത്രാവിവാദം സംബന്ധിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ച്‌ നിരപരാധിത്വം തെളിയുംവരെ പി.ജെ.ജോസഫിനെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കില്ലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി.

എടപ്പാളില്‍ പൊന്നാനി താലൂക്ക്‌ മര്‍ക്കന്റയില്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പത്രപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ടി.യു കുരുവിളയ്ക്കുപകരം പി.ജെ ജോസഫിനെ മന്ത്രിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു പാലോളിയുടെ ഈ പ്രതികരണം.

കുരുവിളയുടെ ഒഴിവില്‍ കേരള കോണ്‍ഗ്രസ്‌ പകരം ആളെ കണ്ടെത്തുന്നില്ലെങ്കില്‍ ബദല്‍ സംവിധാനം ആവുംവരെ മുഖ്യമന്ത്രിതന്നെ പൊതുമരാമത്ത്‌വകുപ്പ്‌ കൈകാര്യംചെയ്യും- അദ്ദേഹം അറിയിച്ചു

ഇടതുമുന്നണിയില്‍നിന്നും നീതി ലഭിച്ചില്ലെന്ന ജോസഫിന്റെ അഭിപ്രായത്തെക്കുറിച്ച്‌ പ്രതികരിക്കുന്നില്ലെന്നും അഭിപ്രായം പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി പി.ജെ. ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന ആറംഗ ഉന്നതാധികാര സമിതി യോഗത്തിലാണ് ജോസഫിന്റെ കേസ്‌ സംബന്ധിച്ച സ്ഥിതി പരിശോധിയ്ക്കുകയും മന്ത്രിസ്ഥാനത്തേയ്ക്ക് അദ്ദേഹത്തിനു തന്നെ തിരിച്ചെത്താമെന്ന അഭിപ്രായമുണ്ടാവുകയും ചെയ്തത്.

വിമാന വിവാദം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ ഒരാഴ്ചയ്ക്കകം പൊലീസ്‌ കോടതിക്കു സമര്‍പ്പിക്കുമെന്നാണ്‌ പാര്‍ട്ടിക്കു ലഭിച്ചിട്ടുള്ള വിവരം. ജോസഫിന്റെ മൊഴിയും ഏതാനും നാളുകള്‍ക്കു മുന്‍പ്‌ എടുത്തിരുന്നു.

റിപ്പോര്‍ട്ടില്‍ ജോസഫ് കുറ്റവിമുക്‌തനാക്കപ്പെടുമെന്നാണ്‌ നേതൃത്വത്തിന്റെ വിശ്വാസം. സീറ്റ്‌ മാറിയിരുന്നു എന്നതായിരുന്നു പ്രബല തെളിവെങ്കിലും പൊലീസ്‌ അന്വേഷണത്തില്‍ യാത്രക്കാരിലെ 12 പേരും സീറ്റ്‌ മാറിയിരുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവെന്ന വിവരവും പാര്‍ട്ടിക്കു ലഭിച്ചു.

എല്ലാ അര്‍ഥത്തിലും കുറ്റവിമുക്‌തനായിക്കൊണ്ട്‌ ജോസഫിന് മന്ത്രിസഭയിലേക്ക്‌ ഒരു തിരിച്ചുവരവ്‌ നടത്താനാകും എന്ന പൂര്‍ണ വിശ്വാസം പാര്‍ട്ടിക്കില്ലെങ്കിലും ഇക്കാര്യത്തില്‍ പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍













Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+