കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍മ്മശക്തി പുരുഷനോ സ്‌ത്രീയ്‌ക്കോ കൂടുതല്‍?

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പുരുഷന്മാരേക്കാള്‍ സ്ഥലങ്ങള്‍ ഓര്‍ത്തുവെയ്‌ക്കുന്നത്‌ സ്‌ത്രീകളാണെന്ന്‌ പറഞ്ഞാല്‍ സമ്മതിയ്‌ക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടല്ലേ?

എന്നാല്‍ സമ്മതിയ്‌ക്കേണ്ടിവരും. മാര്‍ക്കറ്റില്‍ പച്ചക്കറികളും പഴങ്ങളും സ്ഥിരമായി വില്‍ക്കുന്ന സ്ഥലം ഏതെന്ന്‌ ചോദിച്ചാല്‍പ്പോലും ഒട്ടും തെറ്റാതെ സ്‌ത്രീകള്‍ക്ക്‌ പറയാന്‍ കഴിയുമെന്നാണ്‌ പുതിയ പഠനം പറയുന്നത്‌.

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്‌ സ്‌ത്രീകളെ ഓര്‍മ്മശക്തിയുടെ പ്രത്യേകതകളെക്കുറിച്ച്‌ പഠനം നടത്തിയത്‌. 86 മുതിര്‍ന്ന സ്‌ത്രീപുരുഷന്മാരിലാണ്‌ ഗവേഷകര്‍ പഠനം നടത്തിയത്‌.

ഇവരെ എല്ലാവരെയും ഒരു വിലിയ മാര്‍ക്കറ്റില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നു. പിന്നീട്‌ ഓരോ വസ്‌തുക്കളും വില്‍ക്കുന്ന കടകള്‍ സ്ഥിതിചെയ്യുന്ന കടകള്‍ എവിടെയാണെന്ന്‌ ചോദിച്ചപ്പോള്‍ സ്‌ത്രീകളാണ്‌ ഇത്‌ കൂടുതലായും ഓര്‍ത്തുവെച്ച്‌ ശരിയായി ഉത്തരം നല്‍കിയതത്രേ. പുരുഷന്മാര്‍ മിക്കവരും കടകളുടെ സ്ഥാനങ്ങള്‍ മറന്നുപോയിരുന്നു.

ആധുനിക വനിതകള്‍ ജനിതകശാസ്‌ത്രപരമായി പുരുഷന്മാരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നുവെന്നാണ്‌ പഠന റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നത്‌. പഴയ രീതിയിലുള്ള വിശ്വാസം വെച്ച്‌ ഇപ്പോഴും ലിംഗപരമായി തൊഴില്‍ വിഭജനം നടത്തുന്നതില്‍ കഴമ്പില്ലെന്നും ഇപ്പോഴത്തെ സ്‌ത്രീകള്‍ എല്ലാ തടസ്സങ്ങളെയും മറികടക്കാന്‍ പര്യാപ്‌തരാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X