ഫാഷന്‍ മോഡല്‍; ജീവിതം ഭിക്ഷയാചിച്ച് , ഉറക്കം തെരുവില്‍
ദില്ലി: മുന്‍കാലത്തെ സൂപ്പര്‍ മോഡലിംഗ് താരത്തിന് ഭിക്ഷയാചിച്ചും കടത്തിണ്ണയില്‍ കിടന്നുറങ്ങിയും നരകതുല്യമായ ജീവിതം.
ഗീതാഞ്‌ജലി നാഗ്‌പാലാണ് മിന്നിത്തിളങ്ങുന്ന ഫാഷന്‍ ലോകത്തുനിന്നും അരവയര്‍ നിറയ്‌ക്കാനായി തെരുവില്‍ ഭിക്ഷയാചിക്കാനിറങ്ങിയത്.
ബോളിവുഡ് താരം സുസ്‌മിത സെന്നിനൊപ്പംവരെ പല ഫാഷന്‍ പ്രദര്‍ശനങ്ങളിലും ഗീതാഞ്‌ജലി പങ്കെടുത്തിരുന്നു. സൗന്ദര്യ വര്‍ദ്ധക വസ്‌തുനിര്‍മ്മാതാക്കളായ ലാക്‌മേയുടെ നിരവധി പരസ്യങ്ങളില്‍ ഇവര്‍ മോഡലായിരുന്നു.
മയക്കമരുന്നിനായി സ്വന്തം ശരീരം വിറ്റുതുടങ്ങിയ ഗീതാഞ്‌ജലിയ്‌ക്ക് പിന്നീട് ഭക്ഷണത്തിന് വേണ്ടി തെരിവിലിറങ്ങേണ്ടിവരുകയായിരുന്നു. ദില്ലിയിലെ ഒരു ടാബ്ലോയ്‌ഡ് പത്രമാണ് ഗീതാഞ്‌ജലിയുടെ കഥ ആദ്യം പുറത്തുകൊണ്ടുവന്നത്. തിങ്കളാഴ്‌ച ടെലിവിഷനുകളിലും മറ്റും ഇവരുടെ കഥ സംപ്രേഷണം ചെയ്‌തിരുന്നു. 
മാനസികനില തെറ്റിയ ഇവരെ ദില്ലിയിലെ ഒരു എന്‍ജിഒ ഒരു മാനസികരോഗാശുപത്രിയില്‍ എത്തിച്ചിരിയ്‌ക്കുകയാണ്. നേവി ഓഫീസറുടെ മകളായ ഗീതാഞ്‌ജലി ദില്ലിയിലെ പ്രശസ്‌തമായി മൗണ്ട് കാര്‍മല്‍ സ്‌കൂളിലും ലേഡ് ശ്രീരാം കോളെജിലുമാണ് പഠനം നടത്തിയത്.
കോളെജ് വിദ്യാഭ്യാസത്തിന് ശേഷം സൗത്ത് ദില്ലിയിലെ പോളിടെക്‌നിക്കില്‍ ചേര്‍ന്ന് ഫാഷന്‍ ഡിസൈനിംഗ് പഠിച്ചു. അതിന് ശേഷമാണ് മോഡലിംഗ് രംഗത്തേയ്‌ക്ക് തിരിഞ്ഞത്.
പിന്നീട് ഫാഷന്‍ ലോകത്തെ തിരക്കുകള്‍ക്കും പ്രശസ്‌തിയ്‌ക്കും ഇടയിലാണ് ഗീതാഞ്‌ജലി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തെത്തിയത്. മയക്കുമരുന്നിന് തീര്‍ത്തും അടിമപ്പെട്ടപ്പോള്‍ ഭര്‍ത്താവും മകനും ഗീതാഞ്‌ജലിയെ ഉപേക്ഷിച്ചുപോയി. വീട്ടുകാരും ഇവരെ കൈവിടുകയായിരുന്നു.












Click it and Unblock the Notifications