കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് ഇടതുമുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുന്നു?

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ:കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ പി. ജെ. ജോസഫ് ഇടതുമുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുകയാണ്. സിപിഎമ്മിന് പൊതുമരാമത്ത് വകുപ്പ് വിട്ടുകൊടുക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ പി. ജെ. ജോസഫിന്‍റെ നിലപാട് ഈ സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു.

'പൊതുമരാമത്ത് വകുപ്പ് സി.പി.എം ആവശ്യപ്പെട്ടാന്‍ നല്‍കാന്‍ തയാറാണ്. എന്നാല്‍ ഇതുവരെ ഇങ്ങനെയൊരു ആവശ്യം പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കേരള കോണ്‍ഗ്രസ്സുകളുടെ ഐക്യമെന്നത്‌ നല്ലൊരു ആശയമാണ്‌. എന്നാല്‍ അത്തരമൊരു അജന്‍ഡ ഇപ്പോഴില്ല"- ജോസഫ് പറഞ്ഞു.

മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി തന്നെപ്പറ്റി നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതായിപ്പോയെന്ന്‌ ജോസഫ്‌ കുറ്റപ്പെടുത്തി. കേസന്വേഷണം പൂര്‍ത്തിയാക്കാതെ ജോസഫിനെ മന്ത്രിയാക്കില്ലെന്നാണ്‌ പാലോളി പറഞ്ഞത്‌. എന്നാല്‍ തന്നെ മന്ത്രിയാക്കണമെന്ന്‌ ആരും ആവശ്യപ്പെട്ടിട്ടില്ല. കേസ് തീരാതെ മന്ത്രിസ്ഥാനത്തേയ്ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ പേരിലുള്ള കേസ്‌ കഴിയുന്നതുവരെ മന്ത്രിസഭയിലേക്ക്‌ തിരിച്ചുപോകില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രി ആരെന്ന്‌ സപ്തംബര്‍ 15ന്‌ ചേരുന്ന പാര്‍ട്ടി നിര്‍വാഹകസമിതിയോഗം തീരുമാനിക്കും. കേസുകഴിഞ്ഞാല്‍ മന്ത്രിയാവുമോയെന്ന കാര്യം അപ്പോള്‍ മാത്രം ആലോചിക്കേണ്ട വിഷയമാണ്‌. പി.സി. ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സ്വയം മിടുക്കനായി മാറിയിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍
















വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X