പാലവുമായി കളളന്‍ മുങ്ങി, പോലീസ് പൊക്കി
മോസ്‌കോ: മോഷ്ടിക്കാന്‍ വേറൊന്നും തരപ്പെടാഞ്ഞിട്ടാണോ എന്തോ റഷ്യയിലെ ഒരു മുന്‍സിപ്പല്‍ ജീവനക്കാരന്‍ പൊക്കി കൊണ്ട് പോയത് ഒരു പാലം തന്നെയാണ്.
കിഴക്കന്‍ മോസ്‌കോയിലെ റിയാസന്‍ മേഖലയിലെ ഒരു നദിയ്‌ക്ക് കുറുകെ സ്ഥിതിചെയ്യുന്ന അഞ്ച് മീറ്റര്‍ നീളമുളള ഇരുന്പു പാലമാണ് ഒരു ദിനം പൊടുന്നനെ അപ്രത്യക്ഷമായത്. എന്തായാലും പാലം മോഷ്ടിച്ച കള്ളനെ അധികം വൈകാതെ തന്നെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
പണിസ്ഥലത്തെ ട്രക്ക് ഉപയോഗിച്ച പാലം നീക്കി ശേഷം പല ക്ഷണങ്ങളാക്കി വിറ്റുവെന്ന് ഇയാള്‍ പോലീസിനെ അറിയിച്ചു. 'ഈ വര്‍ഷത്തെ ഏറ്റവും ആകാരവലിപ്പമുളള മോഷണമാണിതെന്നാണ് പോലീസ് ഈ കളവിന് നല്‌കിയിരിക്കുന്ന വിശേഷണം.












Click it and Unblock the Notifications