Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയയെ കൊന്നത് വൈദികനും കന്യാസ്ത്രീയും?

കോട്ടയം: വൈദികനും കന്യാസ്ത്രീയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നേരില്‍ കണ്ട സിസ്റ്റര്‍ അഭയയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലെറിയുകയായിരുന്നുവെന്ന് സൂചന. കോട്ടയം രൂപതയിലെ ഒരു കോളെജിന്റെ ചുമതലയുളള വൈദികനും പയസ് കോണ്‍വെന്റിലെ ഒരു കന്യാസ്ത്രീയും ചേര്‍ന്ന് അഭയയെ കൊന്നെന്നാണ് സിബിഐ അനുമാനിക്കുന്നത്. ഇവര്‍ പലപ്പോഴും കോണ്‍വെന്റില്‍ വച്ച് ലൈംഗികമായി ബന്ധപ്പെട്ടിരുന്നുവെന്നതിന് സിബിഐയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.

ഇരുവരെയും നാര്‍ക്കോ അനാലിസിസിന് വിധേയരാക്കിയെങ്കിലും കൊല നടത്തിയ വിവരം സമ്മതിച്ചിട്ടില്ല. മലബാര്‍ മേഖലയിലാണ് ഈ വൈദികന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. കോട്ടയത്തെ ഒരു പ്രസില്‍ ജോലി ചെയ്യുമ്പോഴാണത്രേ വൈദികനും കന്യാസ്ത്രീയും തമ്മില്‍ അടുത്തത്. സിബിഐയുടെ മുന്‍ അന്വേഷണ സംഘം ഈ വൈദികനെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ സഭാ നേതൃത്വം ഇടപെട്ടിരുന്നുവെന്ന വിവരം എഎസ്ഐ അഗസ്റ്റിന്‍ സിബിഐ സംഘത്തോട് തുറന്നു പറഞ്ഞു. മൂന്നുമാസം അന്വേഷണത്തിന് സിബിഐ ആവശ്യപ്പെടുന്നുവെങ്കിലും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

പ്രതിസ്ഥാനത്താണെന്ന് സംശയിക്കപ്പെടുന്ന ഫാദര്‍ തോമസ് കോട്ടൂരിന് കൊലപാതകവുമായി ബന്ധമില്ലെന്ന സൂചനകളാണ് സിബിഐ നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+