കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയര്‍ന്ന ശംബളം ഐടി ജീവനക്കാരെ നോട്ടപ്പുള്ളികളാക്കുന്നു

  • By Staff
Google Oneindia Malayalam News

Kidnapped boy Rohit Reddyദില്ലി: ഹൈദരാബാദില്‍ ഐടി മേഖലയില്‍ ജോലിചെയ്യുന്ന ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടുപോവുകയും ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തുവെന്ന വാര്‍ത്ത ഐടി മേഖലയില്‍ ഉല്‍ക്കണ്‌ഠ വളര്‍ത്തുന്നു.

ചൊവ്വാഴ്‌ച വൈകീട്ടാണ്‌ കോഗ്നിസെന്റ്‌ സോഫ്‌റ്റ്‌ വേര്‍ കമ്പനി ജീവനക്കാരനായ രവീന്ദര്‍ റെഡ്ഡിയുടെയും സത്യം കമ്പ്യൂട്ടേസിലെ ജീവനക്കാരി ലാലസ റെഡ്ഡിയുടെയും മൂന്നുവയസ്സുകാരനായ മകന്‍ രോഹിത്‌ റഡ്ഡിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്‌.

കളിയ്‌ക്കുന്നതിനിടയിലാണ്‌ ക്വാളിസ്‌ വാനിലെത്തിയ സംഘം കുട്ടിയുടെ പിടിച്ചുകൊണ്ടുപോയത്‌. സംഭവത്തിന്‌ ദൃക്‌സാക്ഷികളുണ്ടെങ്കിലും തട്ടിക്കൊണ്ടുപോയവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഐടി മേഖലയിലെ ഉയര്‍ന്ന ശംബളവും ജീവിത രീതിയുമായിമാണ്‌ മാഫിയ സംഘങ്ങള്‍ക്ക്‌ പ്രചോദനമാകുന്നതെന്നാണ്‌ ഈ സംഭവത്തോടെ വിലയിരുത്തപ്പെടുന്നത്‌. ഇത്‌ ഐടി മേഖലയില്‍ ഭീതിപടര്‍ത്തിയിട്ടുണ്ട്‌.

രണ്ടുമാസം മുമ്പ്‌ സത്യം കമ്പ്യൂട്ടേസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനൊപ്പം ഇതുകൂടിയായപ്പോള്‍ മാഫിയ സംഘങ്ങളുടെ ലക്ഷ്യം ഐടി മേഖലയില്‍ മാഫിയ സംഘങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കുന്നുവെന്നുതന്നെയാണ്‌ തെളിയുന്നത്‌.

'ഇവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍ സ്വന്തം കുട്ടിയെ കാണാനില്ല എന്നുകാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഞങ്ങള്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കാനായി കാത്തിരിക്കുകയാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങളുടെ സ്ഥാപനം ജീവനക്കാര്‍ക്ക്‌ എല്ലാതരത്തിലുള്ള പിന്തുണയും സഹായവും ഉറപ്പുവരുത്തുന്നുണ്ട്‌'- കോഗ്നിസന്റ്‌ ടെക്‌നോളജീസിന്റെ വക്താവ്‌ അറിയിച്ചു.

2006 നവംബറില്‍ എഡോബ്‌ സിഇഒ നരേഷ്‌ ഗുപ്‌തയുടെ മകനെയും ഇതേപോലെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോവുകയും അത്‌ ഐടി മേഖലിയിലാകെ ഭീതി പരത്തുകയും ചെയ്‌തിരുന്നു. അന്ന്‌ മാഫിയ സംഘം ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കിയായിരുന്നത്രേ കുട്ടിയെ മോചിപ്പിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X