കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക പീഡനം: പ്രതിയെന്ന് കരുതുന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്നു

  • By Staff
Google Oneindia Malayalam News
Mob beats man to death alleged murder
മര്‍ദ്ദനമേറ്റ ശിവ് മോഹന്‍
ലഖ്‌നൊ: രണ്ടര വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു.

മറ്റൊരു ബലാത്സംഗക്കേസില്‍ ജയിലില്‍ നിന്ന്‌ ജാമ്യത്തിലിറങ്ങിയ ശിവ്‌മോഹനനെയാണ്‌ ജനക്കൂട്ടം അടിച്ചുകൊന്നത്‌. 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. അഞ്ചുവര്‍ഷം മുന്പാണ് ഇയാള്‍ ഈകേസില്‍ പിടിക്കപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പാണ്ഡെഗഞ്ചിലെ ശിവ്‌മോഹന്റെ വീട്ടില്‍ നിന്ന്‌ കണ്ടെടുത്തതോടെയാണ്‌ ആളുകള്‍ ക്ഷുഭിതരായത്‌.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പൊലീസിന് സംഭവം നോക്കിനില്‍ക്കേണ്ടിവന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് നല്ല ബന്ധമായിരുന്നുവത്രേ.

ഇയാള്‍ ഇടക്കിടെ കുട്ടിയ്ക്ക് മധുര പലഹാരങ്ങള്‍ നല്‍കുകയും സ്നേഹപൂര്‍വ്വം ഡാഡാ എന്നു വിളിക്കുകയും ചെയ്യുമായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

തുണിയില്‍ പൊതിഞ്ഞ്‌ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്‌. സംഭവം കൊലപാതകമാണെന്നും പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടോ എന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ വന്നാലേ അറിയാന്‍ കഴിയൂ എന്നും ഡി.ഐ.ജി. ചന്ദ്രപ്രകാശ്‌ പറഞ്ഞു.

ജനക്കൂട്ടം ശിവ്‌മോഹന്റെ അമ്മയെ മര്‍ദിക്കാന്‍ മുതിര്‍ന്നെങ്കിലും പോലീസ്‌ അവരെ രക്ഷിയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X