Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസമില്ലാത്തവര്‍ക്കിവിടെ വിവാഹമില്ല

 Traditional wedding ceremony in Indonesiaജക്കാര്‍ത്ത: പഠിച്ചപണി പതിനെട്ടും നോക്കിയാലും വിദ്യാഭ്യാസമില്ലെങ്കില്‍ ഇനി ഇന്തോനേഷ്യയില്‍ വിവാഹജീവിതം സാധ്യമല്ല.

ഒന്‍പതാംക്ലാസുവരെയെങ്കിലും വിദ്യാഭ്യാസം നേടിയ സ്‌ത്രീപുരുഷന്മാര്‍ക്കുമാത്രമേ ഇനിയിവിടെ വിവാഹം കഴിയ്‌ക്കാന്‍ അനുവാദമുള്ളു. ഇന്തോനേഷ്യയിലെ ബോര്‍നിയോയിലാണ്‌ അധികൃതര്‍ക്ക്‌ ഇത്തരം ഒരു നിയമം പാസാക്കേണ്ടിവന്നത്‌.

സ്‌കൂളുകളില്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല എന്നതുതന്നെയാണ്‌ അധികൃതരെ ഇതിന്‌ നിര്‍ബ്ബന്ധിതരാക്കിയത്‌. ഇനി വിവാഹസമയത്ത്‌ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ രേഖകള്‍ കാണിയ്‌ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഈ രേഖകള്‍ ഇല്ലാതെ ഒരുത്തര്‍ക്കും വിവാഹം സാധ്യമാകില്ല.

ഇത്തരം ഒരു നിയമത്തില്‍ക്കൂടിയെങ്കിലും മാതാപിതാക്കളെയും കുട്ടികളെയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ്‌ അധികൃതരുടെ പ്രത്യാശ.

സാമ്പത്തിക ശേഷിയില്ലായ്‌ക, അടുത്ത പ്രദേശങ്ങളിലൊന്നും സ്‌കൂളുകള്‍ ഇല്ലാതിരിക്കുക എന്നീകാരണങ്ങളും ചിലപ്പോഴൊക്കെ സംസ്‌കാരവുമായി ബന്ധപ്പെട്ട കാരണങ്ങളുമാണ്‌ ഇവിടുത്ത ജനതയെ വിദ്യാഭ്യാസത്തിനോട്‌ വിമുഖതയുള്ളവരാക്കി മാറ്റുന്നത്‌.

ഇന്തോനേഷ്യയ്‌ക്ക്‌ ജനസംഖ്യയുടെ കാര്യത്തില്‍ നാലാംസ്ഥാനമാണുള്ളത്‌. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവിടത്തെ ജനത വളരെ പിന്നോക്കമാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+