തൃശൂരില്‍ നിന്നും10,000ലേറെ ഡെറ്റണറേറ്ററുകള്‍ പിടിച്ചു
തൃശൂര്‍: ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഡിറ്റോണേറ്ററുകള്‍ ലഭിച്ചു. രണ്‌ടു സഞ്ചികളില്‍ നിന്നായി പതിനായിരത്തോളം ഡിറ്റോണേറ്ററുകളാണ് കണ്ടെത്തിയത്.
പോലീസിന് ലഭിച്ച ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഡിറ്റോണേറ്ററുകള്‍ കണ്‌ടെടുത്തത്. ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ.
കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെടാന്‍ തയ്യാറായി നിന്ന ബസിന്റെ സമീപത്തു നിന്നാണ് ഇവ കിട്ടിയത്. സ്‌ഫോടനം നടത്തുന്നതിനുള്ള പ്രഥമ പ്രേരക വസ്‌തുവാണ് ഡിറ്റോണേറ്ററുകള്‍.
സ്‌ഫോടക വസ്‌തുക്കള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്‌ട്.












Click it and Unblock the Notifications