മേജര്‍ ജനറല്‍ പീഡിപ്പിച്ചുവെന്ന് വനിതാ ഓഫീസര്‍
ദില്ലി: സൈന്യത്തിലെ വനിതാ ഓഫീസര്‍ മേലുദ്യോഗസ്ഥനെതിരെ ലൈംഗികആരോപണവുമായി രംഗത്ത്. ജമ്മു കാശ്‌മീരില്‍ സിഗ്‌നെല്‍സില്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന ക്യാപ്‌റ്റന്‍ നേഹ റാവത്താണ് മേജര്‍ ജനറല്‍ ഏ.കെ ലാലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
തന്റെ മേലധികാരിയായ മേജര്‍ തന്നോട് അപമര്യാദയായി പെറുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് നേഹയുടെ പരാതി. നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് പനാഗക്ക് നേഹ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനു ശേഷം മേജര്‍ ജനറല്‍ ലാലിനെ പുറത്താക്കിയിരിക്കുകയാണ്.
തുടര്‍ അന്വേഷണം സത്യസന്ധ്യമാക്കാനാണ് ലാലിനെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്നതു വരെ ശ്രീനഗറിലെ പതിനഞ്ചാം ബറ്റാലിയന്‍ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് ലഫ്‌റ്റന്റ് ജനറല്‍ എ.എസ് ശെഖോണിനെ ചുമതലപ്പെടുത്തിയിട്ടുണ്‌ട്.
ലാലിനെതിരായ പരാതി അതുവരെ പരിപൂര്‍ണമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അന്വേഷണത്തിന് ശേഷം ആരോപണം തെളിഞ്ഞാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉന്നതഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിട്ടുണ്‌ട്.
വനിതാ ജീവനക്കാരോട് അപമര്യാദയായി പെറുമാറുന്നത് സംബന്ധിച്ച് 2004ന് ശേഷം പത്തോളം പരാതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മേജര്‍ ജനറല്‍ റാങ്കിലുള്ള ഒരാളെക്കുറിച്ചുള്ള പരാതി ഇതാദ്യമാണ്. വനിതാ ഓഫീസര്‍മാര്‍ക്കെതിരെയുള്ള പീഡനസംഭവങ്ങള്‍ കൂടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണെ്‌ടന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രതിരോധമന്ത്രി ഏ.കെ ആന്റണി പാര്‍ലമെന്റിലും ഉറപ്പു നല്‍കിയിരുന്നു.












Click it and Unblock the Notifications