സ്ത്രീയ്ക്ക് ചുംബനമെന്ന് വച്ചാല്‍
ന്യൂയോര്‍ക്ക്: 1,000 വാക്കുകള്‍ക്ക് പ്രകടിപ്പിക്കാനാവാത്തത് ഒരു ചിത്രത്തിന് കഴിയുമെന്നാരു ചൊല്ലുണ്ടെങ്കില്‍ അത് പോലൊരു അര്‍ത്ഥമാണ് സ്ത്രീകള്‍ ചുംബനത്തിന് നല്‍കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍.
സ്‌ത്രീകള്‍ ചുംബനത്തിന് നല്‍കുന്ന പ്രാധാന്യം വളരെയേറെയാണെന്നാണ് ഗവേഷകരുടെ വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ 1041 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ഇവര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഒരു ബന്ധത്തിന്റെ ആഴത്തെ വിലയിരുത്താനും പങ്കാളിയ്ക്ക് തങ്ങളൊടുളള സ്നേഹത്തെ കുറിച്ചറിയാനുമൊക്കയുളള വിവിധ മാര്‍ഗ്ഗങ്ങളിലൊന്നാണത്രേ സ്ത്രീകള്‍ക്ക് ചുംബനം.
എന്നാല്‍ പുരുഷന്‍മാര്‍ ചുംബനത്തിന് വലിയ പ്രാധാന്യമൊന്നും കല്‍പിക്കുന്നില്ലത്രേ. ലൈംഗിക വിഷയങ്ങളുമായി ബന്ധപ്പെട്ട ഉപാധികളില്‍ ഒന്നായി മാത്രമേ അവര്‍ ചുംബനത്തെ കരുതുന്നുളളൂ. ചുംബനപ്രക്രിയകളൊന്നുമില്ലാതെ തന്നെ ലൈംഗികബന്ധത്തിലേര്‍പ്പെടാനും പുരുഷന്‍മാര്‍ക്ക് സന്തോഷമേയുളളൂ.
അതിന് പുറമേ പ്രത്യേകിച്ച് ആകര്‍ഷണമൊന്നും തോന്നത്തവരോടും വളരെ മോശമായി ചുംബിക്കുന്നവരോടു പോലും ലൈംഗികബന്ധം നടത്താന്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്‍മാരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതേസമയം സ്‌ത്രീകളുടെ കാര്യം മറിച്ചായിരുന്നു.
ദീര്‍ഘകാല ബന്ധങ്ങളില്‍ പങ്കാളിയെക്കാള്‍ മിക്ക സ്‌ത്രീകളും പ്രാധാന്യം കല്‍പിക്കുന്നത് അവര്‍ നല്‍കുന്ന ചുംബനത്തിനാണത്രേ. ഒരു ബന്ധത്തിലുടനീളം ചുംബനത്തിന് പ്രാധാന്യമുണ്ടെന്നും സ്‌ത്രീകള്‍ കരുതുന്നു. എന്നാല്‍ ഒരു ബന്ധം ദൃഡപ്പെടും തോറും പുരുഷന്‍മാര്‍ ചുംബനത്തിന് നല്‍കിയിരുന്ന പ്രാധാന്യം കുറയുന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
ദാമ്പത്യജീവിതത്തില്‍ ഏര്‍പ്പെട്ട് സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം പങ്കാളിയ്‌ക്ക് തങ്ങളോടുളള സ്‌നേഹം, വിശ്വാസം തുടങ്ങിയവ വിലയിരുത്താനും ചുംബനത്തെയാണ് അവര്‍ കൂട്ടുപിടിക്കുന്നത്. ലൈംഗിക ഉത്തേജനത്തിന്റെ ഭാഗമായാണ് പുരുഷന്‍മാര്‍ ചുംബനത്തെ കൂടുതലായും ആശ്രയിക്കുന്നത്.
ചുംബനതരങ്ങളിലും സ്ത്രീപുരുഷമാരുടെ ഇഷാടനിഷ്ടങ്ങള്‍ വ്യത്യസ്തമാണ്. മിക്ക പുരുഷന്‍മാര്‍ക്കും ഫ്രഞ്ച് കിസ്സിനോടാണത്രേ ആഭിമുഖ്യം.












Click it and Unblock the Notifications