"ദൈവം" വിരമിക്കാനൊരുങ്ങുന്നു!
ദില്ലി : ബാറ്റിംഗിന്റെയും കോടികളുടെ പരസ്യക്കരാറുകളുടെയും റെക്കോര്‍ഡുകള്‍ പലതും സ്വന്തം പേരിലെഴുതിച്ചേര്‍ത്തെങ്കിലും ഒരു ലോകകപ്പ് കിരീടം രാജ്യത്തിന് നേടിത്തരാനാകാതെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു.
ആസ്ട്രേലിയ, പാകിസ്താന്‍ എന്നീ ടീമുകളുമായി നടക്കാനിരിക്കുന്ന പരമ്പരയ്ക്കു ശേഷമാവും ദൈവം ഏകദിനത്തിലെ ബാറ്റ് ഉപേക്ഷിക്കുക. ടെസ്റ്റില്‍ തുടര്‍ന്നും കളിക്കാനാണ് സച്ചിന്റെ തീരുമാനം.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു ശേഷം വിരമിക്കാനിരിക്കുകയായിരുന്നു സച്ചിന്‍. എന്നാല്‍ രണ്ടു പരമ്പര കൂടി കളിക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഏകദിനത്തില്‍ തനിക്ക് പഴയതുപോലെ കളിക്കാനാവുന്നില്ലെന്ന് അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
ഒരു പതിറ്റാണ്ടു കാലം ക്രിക്കറ്റ് ക്രീസ് അടക്കി വാണ സച്ചിന്‍ അവസാന നാളുകളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ എന്ന പദവി നേടിയപ്പോഴും ലോകകപ്പ് കിരീടം സച്ചിന്റെ ശിരസില്‍ നിന്നു അകന്നു നിന്നു.












Click it and Unblock the Notifications