മാലിന്യ നിര്‍മ്മാര്‍ജനത്തിന് കലാഭവന്‍ മണിയും
ചാലക്കുടി: കഴിഞ്ഞ ഒരാഴ്ചയായി നഗരസഭ മാലിന്യങ്ങള്‍ മാറ്റാന്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് മാലിന്യനിര്‍മ്മാര്‍ജന യജ്ഞവുമായി രംഗത്തെത്തിയത് മറ്റാരുമല്ല, സിനിമാതാരം കലാഭവന്‍ മണി തന്നെയാണ്.
ചാലക്കുടി ഗവ. ആശുപത്രി പരിസരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ നഗരസഭ സ്ഥാപിച്ചിരുന്ന സംഭരണികള്‍ നിറഞ്ഞ പരിസരത്താക്കെ വീണ് ദുര്‍ഗന്ധം വമിച്ച സാഹചര്യത്തിലാണ് മണിയും സംഘവും മാലിന്യനിര്‍മ്മാര്‍ജനത്തിനിറങ്ങിയത്.
നഗരസഭയുടെ മാലിന്യ സംസ്കരണ പ്ളാന്റ് ഈച്ച, കൊതുകു ശല്യം മൂലം പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇതിനെ തുടര്‍ന്ന് നഗരസഭ ഒഴിഞ്ഞു കിടക്കുന്ന പലസ്ഥലങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുകയായിരുന്നു.
എന്നാല്‍ ഇവിടങ്ങളിലെല്ലാം എതിര്‍പ്പുമായി ജനങ്ങള്‍ രംഗത്തെത്തിയപ്പോള്‍ ചാലക്കുടി മാര്‍ക്കറ്റിനകത്തായി മാലിന്യ നിക്ഷേപം. മാലിന്യങ്ങള്‍ കുന്നുകൂടിയതോടെ ദുര്‍ഗന്ധം വമിച്ച പൊതുജനങ്ങള്‍ക്ക് ആ വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയായി.
ഇവിടെയും വ്യാപാരികളുടെ എതിര്‍പ്പ് ശക്തമായിട്ടുണ്ട്. ഇതോടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്. ചാലക്കുടിയുടെ പല ഭാഗങ്ങളിലും പൊതു സ്ഥലങ്ങളില്‍ മാലിന്യം നീക്കം ചെയ്യാതെ അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ്.












Click it and Unblock the Notifications