Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: രണ്ടാമതും നാര്‍ക്കോ അനാലിസിസിന്‌ സാധ്യതയില്ല

കോട്ടയം: സിസ്റ്റര്‍ അഭയ കേസില്‍ നാര്‍ക്കോ അനാലിസിസിനു വിധേയരായവരെ വീണ്ടും ടെസ്‌റ്റിന്‌ കൊണ്ടുപോകില്ലെന്ന് അറിയുന്നു. എന്നാല്‍ ഇനിയും മറ്റു ചിലരെക്കൂടി നാര്‍ക്കോടെസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്.

അവസാനത്തെ നാര്‍ക്കോ ടെസ്റ്റിനു മുന്‍പാണു കോടതിക്കു നല്‍കാനുള്ള റിപ്പോര്‍ട്ട് സിബിഐ തയാറാക്കിയത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന വൈദികരെയും കന്യാസ്ത്രീയെയും നാര്‍ക്കോ ടെസ്‌റ്റിന്‌ വിധേയരാക്കുന്ന കാര്യം പിന്നീട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.കഴിഞ്ഞയാഴ്ച നടത്തിയ നാര്‍ക്കോ ടെസ്റ്റിന്റെ ഫലം കിട്ടാത്തതിനാല്‍ അറസ്റ്റ് കുറച്ച് വൈകിയേക്കുമെന്നും കരുതുന്നു.

അടുത്തയാഴ്ച അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണു നേരത്തേ ഉണ്ടായിരുന്നത്. വ്യക്തമായ ചില നിഗമനങ്ങളില്‍ സിബിഐ എത്തിയിട്ടുണ്ട്. ആര് എന്നതിന് ഉത്തരം കണ്ടെത്തിയ അവര്‍ എങ്ങനെ എന്ന ചോദ്യത്തിനു പിന്നാലെയാണ് ഇപ്പോള്‍. കാരണം സിബിഐ സംശയിക്കുന്നവര്‍ കുറ്റം സമ്മതിച്ചിട്ടില്ല. ഇതിനായി വീണ്ടും ശാസ്ത്രീയ തെളിവുകള്‍ക്കായി നീക്കം നടത്തുകയാണ് അവര്‍.

അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിലെ അടുക്കളവാതില്‍ സംഭവദിവസം മാത്രം പുറത്തുനിന്നു പൂട്ടിയിരുന്നു എന്നതു നല്‍കുന്ന സൂചനകളാണു കേസിനെ കൊലപാതക സാധ്യതയിലേക്ക് എത്തിച്ചത്. തെളിവുകള്‍ ഒന്നും ബാക്കിയില്ല. പൂര്‍ണമായി സാഹചര്യ തെളിവുകളെ ആശ്രയിക്കുവാന്‍ മാത്രമേ സിബിഐയ്ക്കു കഴിയൂ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+