കുടുംബകലഹം തീര്‍ക്കാനെത്തിയ പോലീസുകാരന് തലയ്ക്കടി
ബാംഗ്ലൂര്‍: ഇനിയൊരിക്കലും പോലീസുക്കാരനായ ബാബുറാവിന് മറ്റുളളവരുടെ കുടുംബകലഹത്തില്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കാന്‍ താല്‍പര്യമുണ്ടാവില്ല. കാരണം അയല്‍പക്കത്തെ വീട്ടിലെ ഭാര്യഭര്‍ത്തൃ കലഹം തീര്‍ക്കാനെത്തിയ ബാബുറാവുവിനും കിട്ടി പ്രഹരം.
46ക്കാരനായ ബാബുറാവു രാത്രി വീട്ടിലിരിക്കുമ്പോഴാണ് അയല്‍വീട്ടിലെ രണ്ട് കുട്ടികള്‍ സഹായമഭ്യര്‍ത്ഥിച്ച് നിലവിളി തുടങ്ങിയത്. കാര്യമന്വേഷിച്ചെത്തിയ ബാബുറാവു കാണുന്നത് ഭാര്യയ്‌ക്കിട്ട് രണ്ടെണ്ണം പൊട്ടിക്കുന്ന ബസവരാജു എന്നയാളെയാണ്. തടയാന്‍ ശ്രമിച്ച ബാബുറാവിനും കിട്ടി ഒരെണ്ണം. അതിനുപുറമേ തലയ്‌ക്ക് കല്ലുകൊണ്ടൊരു അടിയും കിട്ടി.
തലയ്‌ക്ക് ക്ഷതമേറ്റ് ബാബുറാവു ഇപ്പോള്‍ കെ.സി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സുബ്രഹ്മണ്യനഗര്‍ പോലീസ് സ്‌റ്റേഷനില്‍ ബസവരാജുവിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് ബാബുറാവു.












Click it and Unblock the Notifications