ആരാണീ സേവി മനോ മാത്യു?
തിരുവനന്തപുരം : കോട്ടയം ജില്ലയിലെ പാലാ രാമപുരം പൂവക്കുളം സ്വദേശിയാണ് 39കാരനായ സേവി മനോ മാത്യു. തോട്ടമുടമയും എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുമായിരുന്ന ജോണ്‍ മാത്യുവാണ് പിതാവ്. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന തങ്കമ്മാ മാത്യുവാണ് മാതാവ്. കോണ്‍ഗ്രസ് പ്രതിനിധിയായാണ് ഇവര്‍ പഞ്ചായത്ത് ഭരണസമിതിയിലെത്തിയത്.
പതിനൊന്നു മക്കളുണ്ട് ജോണ്‍ തങ്കമ്മ ദമ്പതികള്‍ക്ക്. സേവിയുടെ സഹോദരങ്ങള്‍ ഏറെയും ജര്‍മ്മനിയിലാണ്. മാന്നാനം കോളജില്‍ നിന്നും ബിരുദപഠനം കഴിഞ്ഞ സേവി ഫോട്ടോഗ്രാഫി പഠിക്കാനാണ് തിരുവനന്തപുരത്ത് ചേക്കേറിയത്. തിരുവല്ലത്തെ സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒപ്പം പഠിച്ചവരുമായി ചേര്‍ന്നാണ് ആദ്യ ചിത്രമായ മാമലകള്‍ക്കപ്പുറത്ത് നിര്‍മ്മിച്ചത്.
പിന്നീട് തിലകന്‍ ഇരട്ടവേഷങ്ങളില്‍ അഭിനയിച്ച മുഖമുദ്ര, ജഗദീഷ് നായകനായ പൊന്നാരന്തോട്ടത്തെ രാജാവ്, ബിജുമേനോന്റെ അന്യര്‍, കുഞ്ചാക്കോ ബോബന്റെ മഴവില്ല്, ബ്ലെസിയുടെ കാഴ്ച, ശ്രീനിവാസന്റെ തകരച്ചെണ്ട എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായി.
കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ എം മാണി, പി ജെ ജോസഫ് എന്നിവര്‍ സേവിയുടെ അകന്ന ബന്ധുക്കളാണ്.












Click it and Unblock the Notifications