Get Updates
Get notified of breaking news, exclusive insights, and must-see stories!

വനംമന്ത്രി പോഴനെന്ന് മുഖ്യമന്ത്രി‍

തിരുവനന്തപുരം :വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ ആവശ്യം അതുപോലെ വെട്ടിവിഴുങ്ങുന്നയാളല്ല താനെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.

വിവാദ ഭൂമിയിടപാടിനെക്കുറിച്ച് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ ആവശ്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.

ഇത്തരം ആവശ്യങ്ങള്‍ അതേ പടി താന്‍ വെട്ടിവിഴുങ്ങില്ലെന്നും കത്തു നല്‍കിയവനെ വിളിച്ചു വരുത്തി 'എടോ പോഴാ ഇക്കാര്യം ശരിയല്ലെ'ന്നു പറഞ്ഞ് ശരിയായ പാതയില്‍ കൊണ്ടുവരുമെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.

വനംമന്ത്രിയെ പരസ്യമായി പോഴാ എന്നു വിളിച്ച മുഖ്യമന്ത്രിയുടെ ശൈലി വരും ദിനങ്ങളില്‍ വിവാദമാവുമെന്നുറപ്പ്. പൊന്മുടി ഭൂമിയിടപാടില്‍ ബിനോയ് വിശ്വത്തിന്റെ നടപടികള്‍ താന്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ സൂചന കൂടിയാണ് വാര്‍ത്താ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പെരുമാറ്റം.

മെര്‍ക്കിസ്റ്റണ്‍ പ്രശ്നത്തില്‍ കളിച്ചതു മുഴുവന്‍ ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മന്ത്രിമാരെ അറിയിക്കാതെ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ മുഴുവന്‍ കൈകാര്യം ചെയ്യുകയായിരുന്നുവത്രേ.

മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി വേഗം വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+