ആലൂക്കാസിന്റെ വിമാനം തകര്‍ന്നു, നാലു മരണം
ബാംഗ്ലൂര്‍: ജോയ് ആലുക്കാസ ഗ്രൂപ്പിന്റെ ചെറുവിമാനം ബാംഗ്ലൂരില്‍ തടാകത്തിലേയ്ക്ക് തകര്‍ന്നു വീണ് നാലു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.
വൈകുന്നേരം നാലു മണിക്കാണ് അപകടം നടന്നത്. കൊച്ചിയിലേയ്ക്ക് പുറപ്പെടുകയായിരുന്നു ആറുപേര്‍ക്കു കയറാവുന്ന ചെറുവിമാനം. എറണാകുളം സ്വദേശി സുനില്‍ ജോസഫ്, ബിഹാര്‍ സ്വദേശി സന്തോഷ് കുമാര്‍, ചെന്നൈക്കാരായ ഷണ്‍മുഖന്‍, മുഹമ്മദ് ബഷീര്‍ എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ സംഭവ സ്ഥലത്തു വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്.
വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനത്തില്‍ നിന്നും പുകപടലങ്ങളുയര്‍ന്നു. ഉടന്‍തന്നെ വിമാനം തിരിച്ചിറക്കണമെന്ന പൈലറ്റിന്റെ സന്ദേശവും വിമാനത്താവളത്തില്‍ ലഭിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയും തകര്‍ന്നു വീഴുകയുമാണുണ്ടായത്.
ബാംഗ്ലൂരിലെ ബനശങ്കരിയ്ക്കടുത്ത് ഗൗഡനപാളയത്തിലെ തടാകത്തിലാണ് വിമാനം തകര്‍ന്നു വീണത്.
ജോയ് ആലുക്കാസിന്റേതാണ് തകര്‍ന്ന വിമാനം. ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു ഇത്. അടുത്ത ദിവസം ഒരു സ്വകാര്യയാത്രയ്ക്കായി ജോയ് ആലുക്കാസ് ഈ വിമാനത്തില്‍ സഞ്ചരിക്കാനിരിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications