യുഡിഎഫ് കണ്ണ് അടച്ചുപിടിച്ചിരിക്കുകയാണെന്ന് മന്ത്രി
തിരുവനന്തപുരം: താന്‍ അഴിമതിക്കാരനല്ലെന്നും ക്രൂശിയ്ക്കാന്‍ ശ്രമിക്കരുതെന്നും വനം മന്ത്രി ബിനോയ് വിശ്വം.
ഭൂമിയിടപാടില്‍ ക്രമക്കേടു കണ്ടെത്തി അന്വേഷണത്തിനു ശുപാര്‍ശ ചെയ്‌ത തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്ന യുഡിഎഫ് ബലമായി കണ്ണടച്ചു പിടിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഞാന്‍ എന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ എല്ലാ അന്തസും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സേവി എന്നല്ല ഒരാളോടും അനാവശ്യമായ ഒരു ബന്ധത്തിനും വഴിവിട്ടുള്ള സഹായത്തിനും ഞാന്‍ മുതിര്‍ന്നിട്ടില്ല.
അങ്ങനെ ചെയ്യണമെങ്കില്‍ യോഗം വിളിച്ച് മിനിറ്റ്സില്‍ എഴുതിയിട്ടാണോ വേണ്ടത്? ഞാന്‍ അഴിമതി കാണിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കും എനിക്കെതിരെ മുദ്രാവാക്യം വിളിച്ച യുഡിഎഫ് എംഎല്‍എമാര്‍ക്കും അറിയാം. എന്നിട്ടും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ക്രൂശിക്കുകയാണ്- ബിനോയ് പറഞ്ഞു.
സേവി മനോ മാത്യുവിന് ഭൂമി വിട്ടുകൊടുക്കാന്‍ മന്ത്രി വിളിച്ച യോഗത്തില്‍ ഉപദേശം ലഭിച്ചെന്നാണ് ആക്ഷേപം. മാര്‍ച്ച് 30ന് ആണ് ഭൂമി വിട്ടുകിട്ടാന്‍ സേവി മനോ മാത്യു അപേക്ഷ നല്‍കുന്നത്. സേവി പങ്കെടുത്ത യോഗം നടന്നത് മേയ് 16നും. തന്റെ ഉപദേശപ്രകാരമാണ് സേവി ഭൂമി വിട്ടുകിട്ടാന്‍ അപേക്ഷിച്ചത് എന്ന വാദമെങ്ങനെ സത്യമാവും?- വിശ്വം ചോദിയ്ക്കുന്നു.
എസ്റ്റേറ്റിന്റെ സുഗമമായ പ്രവര്‍ത്തനം വനംവകുപ്പ് തടസ്സപ്പെടുത്തുന്ന സാഹചര്യത്തില്‍ അടച്ചിടേണ്ടിവരുമെന്നു സേവി കത്തു നല്‍കിയ സാഹചര്യത്തിലാണ് തൊഴില്‍മന്ത്രി കൂടി പങ്കെടുത്ത യോഗം ചേര്‍ന്നത്.
2001 മുതല്‍ വിറകെടുക്കാനും ലായം അറ്റകുറ്റപ്പണിക്കുള്ള തടി മുറിക്കാനും അനുമതിയുണ്ടായിരുന്നെന്നും ഈ സര്‍ക്കാര്‍ വന്നശേഷം അതു തടഞ്ഞെന്നും അദ്ദേഹം പരാതിപ്പെട്ടു.
ചോര്‍ന്നൊലിക്കുന്ന ലായങ്ങളുടെ അറ്റകുറ്റപ്പണിക്ക് വേണ്ട തടി മുറിക്കാന്‍ കസ്റ്റോഡിയന് അപേക്ഷ നല്‍കാന്‍ പറഞ്ഞു. പരിസ്ഥിതി ദുര്‍ബലമേഖലയില്‍ എന്ത് ആവശ്യത്തിനായാലും തടി മുറിക്കാന്‍ പാടില്ലല്ലോ എന്ന ചോദ്യത്തിന് പണ്ടേ ചെയ്‌തിരുന്ന കാര്യമായതിനാലും തൊഴിലാളികളുടെ ദുരിതം പരിഗണിച്ചുമാണ് അനുവദിച്ചതെന്ന് മന്ത്രി മറുപടി നല്‍കി.
പൊന്‍മുടി ഭൂമി ഇടപാടില്‍ പ്രഥമദൃഷ്ട്യാ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പങ്കില്ല എന്നാണു വിവരം. എന്തെങ്കിലും ക്രമക്കേടു നടന്നിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കും- അദ്ദേഹം പറഞ്ഞു.
വനം, ചന്ദന മാഫിയകള്‍ക്കെതിരെ കുരിശുയുദ്ധമാണ് താന്‍ നടത്തുന്നത്. അതിന്റെ ശത്രുതയും അവര്‍ക്കുണ്ടാവും. ആദ്യം ഐഎസ്‌ആര്‍ഒയ്ക്കും പിന്നെ അതിന്റെ പേരില്‍ വിലകൂട്ടി മറ്റുള്ളവര്‍ക്കും സര്‍ക്കാര്‍ ഭൂമി മറിച്ചു വില്‍ക്കുന്നത് തടയുകയാണ് താന്‍ ചെയ്‌തതെന്ന് ബിനോയ് വിശ്വം പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications