Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീരത്തില്‍ 26 സൂചികളും പേറി ചൈനീസ് യുവതി

ബീജിംഗ്‌: ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലൂ ക്യൂഫന്‍ എന്ന ഇരുപത്തിയൊന്‍പത്‌ കാരിയുടെ ശരീരത്തില്‍ 26 സൂചികള്‍ തറഞ്ഞു കയറിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

ഇവര്‍ ജനിച്ചകാലത്തുതന്നെ ഇവരുടെ ശരീരത്തില്‍ നിക്ഷേപിക്കപ്പെട്ടവയാണ്‌ സൂചികള്‍ എന്നാണ്‌ കരുതുന്നത്‌. മൂത്രത്തില്‍ രക്തം കണ്ടതിനെത്തുടര്‍ന്നാണ്‌ ഇവര്‍ ആശുപത്രയിലെത്തിയത്‌. തുടര്‍ന്ന്‌ എക്‌സറേ എടുത്തപ്പോഴാണ്‌ ശരീരത്തില്‍ പലയിടത്തായി കിടക്കുന്ന സൂചികള്‍ ഡോക്ടര്‍മാര്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌.

കരള്‍, ശ്വാസകോശം, കിഡ്‌നി തുടങ്ങി പല പ്രധാന ആന്തരികാവയവങ്ങളിലുമായി സൂചികള്‍ തറഞ്ഞു കിടക്കുകയാണത്രേ. തല, കഴുത്ത്‌, ചുമല്‍, ഹൃദയത്തിന്റെ പ്രധാനപ്പെട്ട അറകള്‍ എന്നിവയ്‌ക്കുപുറമേ തലച്ചോറില്‍ ഒരു സൂചി മൂന്നു കഷണങ്ങളായി മുറിഞ്ഞു കിടക്കുന്നതും കണ്ടെത്തിയിട്ടുണ്ട്‌.

ഇവരുടെ മുത്തച്ഛനോ മുത്തശ്ശിയോ മറ്റോ ചെയ്‌തതായിരിക്കാം ഇതെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. കാരണം ചൈനയിലെ 'ഒരു കുഞ്ഞ്‌' എന്ന കുടുംബാസൂത്രണപദ്ധതിപ്രകാരം മിക്കവര്‍ക്കും ആണ്‍കുഞ്ഞ്‌ മതിയെന്ന ആഗ്രഹമാണുള്ളത്‌. ആണ്‍കുഞ്ഞിനെ ലഭിക്കാത്തതുകൊണ്ടുള്ള ദേഷ്യമോ പെണ്‍കുഞ്ഞിനെ കൊന്നുകളയാനുള്ള ശ്രമമോ ആവാം ഇതിനു പിന്നിലെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌.

എന്നാല്‍ മുത്തച്ഛനും മുത്തശ്ശിയും ജീവനോടെയില്ലാത്തതിനാല്‍ നേരായ വിവരങ്ങള്‍ അറിയാന്‍ മാര്‍ഗ്ഗമില്ല. ഒരു പാവപ്പെട്ട കര്‍ഷക കുടുംബാംഗമാണ്‌ ലൂ. കുഞ്ഞായിരുന്നപ്പോള്‍ ഡോക്ടര്‍മാര്‍ തന്റെ ശരീരത്തില്‍ നിന്നും രണ്ട്‌ സൂചികള്‍ എടുത്തുമാറ്റിയിരുന്നതായി ലൂ ഇപ്പോള്‍ ചികിത്സിയക്‌്‌കുന്ന ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്‌.

ശരീരത്തില്‍ പലയിടങ്ങളിലായി കിടക്കുന്ന സൂചികള്‍ എടുത്തുകളയാനുള്ള ശസ്‌ത്രക്രിയ അതികഠിനമായതുകൊണ്ടുതന്നെ ആശുപത്രി അധികൃതര്‍ കാനഡയിലും മറ്റുമുള്ള വിദഗ്‌ധ ഡോക്ടര്‍മാരുടെ സഹായം തേടിയിട്ടുണ്ട്‌. 16 ഡോക്ടര്‍മാര്‍ അംഗങ്ങളായുള്ള ഒരു സംഘമാണ്‌ ശസ്‌ത്രക്രിയ നടത്തുക.

കടലില്‍ സൂചി തപ്പിനടക്കുന്നതുപോലെ പ്രയാസകരമാണ്‌ ശരീരത്തില്‍ തറഞ്ഞിരിക്കുന്ന സൂചികള്‍ എടുത്തുകളയുകയെന്നത്‌. പക്ഷേ ഞങ്ങളത്‌ ചെയ്‌തില്ലെങ്കില്‍ ഇവരുടെ ജീവന്‍ അപകടത്തിലാകും- ഡോക്ടര്‍മാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+