ഐടി ഗവേഷണകേന്ദ്രത്തിന് ഇന്‍ഫോസിസ്
തിരുവനന്തപുരം : ഇന്‍ഫോസിസ് കേരളത്തില്‍ വന്‍മുതല്‍മുടക്കിന് സന്നദ്ധത പ്രകടിപ്പിക്കുന്നു. കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുളള ഐടി ഗവേഷണ കേന്ദ്രം തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
ഈ ലക്ഷ്യം നേടുന്നതിന് സംസ്ഥാന സര്‍ക്കാരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇന്‍ഫോസിസ് സര്‍ക്കാരിനെ അറിയിച്ചു.
ഇന്‍ഫോസിസ് മേധാവികളായ നാരായണ മൂര്‍ത്തിയും ക്രിസ് ഗോപാലകൃഷ്ണനും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നിയമസഭാ മന്ദിരത്തില്‍ വച്ചു നടന്ന ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. ഇന്‍ഫോസിസിന്റെ പങ്കാളിത്തത്തോടെ കേരളത്തില്‍ ഐടി ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന് ഇരുവരും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.












Click it and Unblock the Notifications