കേരള മോഡല്‍ തകരുന്നുവെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരള മോഡല്‍ വികസനം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ റിപ്പോര്‍ട്ട്.
ലോകമെങ്ങും കേള്‍വികേട്ട കേരളമോഡല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ലേഖകനായ ജാസന്‍ ഡി പാര്‍ലെ പറയുന്നത്. വെള്ളിയാഴ്‌ച പത്രത്തിന്റെ ഒന്നാം പേജിലാണ് കേരളമോഡലിനെക്കുറിച്ച് വിശകലനം ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മ, വിദേശത്തേയ്‌ക്കു ജോലിക്കുപോകുന്നവരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധന എന്നിവചൂണ്ടിക്കാട്ടിയാണ് കേരളമോഡല്‍ തകരുന്നതായി പറയുന്നത്.
മലയാളികള്‍ക്ക് വിദേശത്ത് ജോലിയ്‌ക്കുപോകാന്‍ കഴിയില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ പട്ടിണികാരണം നിരവധി പേര്‍ മരിയ്‌ക്കുമായിരുന്നു- തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ എസ്. ഇരുദയ രാജനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശമലയാളികല്‍ അയയ്‌ക്കുന്ന 500 കോടി ഡോളര്‍കൊണ്ടാണ് കേരളത്തിന്റെ 25ശതമാനം സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
എന്നാല്‍ ന്യൂജേഴ്‌സിയിലെ മോണ്ടക്ലയര്‍ യൂണിവേഴ്‌സിറ്റിയിലെ റിച്ചാര്‍ഡ് ഫ്രാങ്ക് കേരളമോഡലിനെ ഇപ്പോഴും പുകഴ്‌ത്തുകയാണ് ചെയ്യുന്നത്. കേരളത്തിലെ നേട്ടങ്ങള്‍ വലുതാണ്. കുട്ടികള്‍ ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമന്‍മാരാണ്.
അതുപോലെതന്നെ ഇരുകൂട്ടര്‍ക്കും ഒരേപോലെ വിദ്യാഭ്യാസവും ലഭിക്കുന്നുണ്ട്-ഫ്രാങ്കി പറയുന്നു. സാമ്പത്തിക ശാസ്‌ത്രജ്ഞനായ അമര്‍ത്യാസെന്നും ഇക്കാര്യത്തില്‍ റിച്ചാര്‍ഡ് ഫ്രാങ്കിയെ പിന്താങ്ങുന്നു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്യക്ഷന്‍ പ്രഭാത് പട്നായിക് , വിദേശമലയാളികള്‍ എന്നിവരെയും റിപ്പോര്‍ട്ടില്‍ ഉദ്ധരിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications