Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ അധ്യാപകന്‍ ഇപ്പോള്‍ പ്രണയ ഗുരു!

പറ്റ്‌ന: മുമ്പ്‌ തന്റെ പകുതി വയസ്സുമാത്രമുള്ള വിദ്യാര്‍ത്ഥിനിയുമായി പ്രണയബന്ധം പുലര്‍ത്തിയതിന്‌ അപമാനിതനായ അധ്യാപകന്‌ പ്രണയ ഗുരുവിന്റെ വേഷം.

പറ്റ്‌ന യൂണിവേഴ്‌സിറ്റിയിലെ മുന്‍ അധ്യാപകന്‍ മധുകാന്ത്‌ ചൗധരിയാണ്‌ വിദ്യാര്‍ത്ഥികളില്‍ പ്രണയത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നത്‌. സെപ്‌തംബര്‍ അഞ്ചാം തിയ്യതി അധ്യാപക ദിനത്തിലാണ്‌ ചൗധരി പ്രണയ ഗുരുവിന്റെ കുപ്പായമണിഞ്ഞത്‌.

പറ്റ്‌നയിലെ സഞ്‌ജയ്‌ ഗാന്ധി പാര്‍ക്കില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യത്തെ ക്ലാസ്‌, എങ്ങനെ പ്രണയികളാകാം എന്നതായിരുന്നു വിഷയം. ക്ലാസ്സില്‍ നൂറോളം വിദ്യാര്‍ത്ഥികളാണ്‌ പങ്കെടുത്തത്‌.

പ്രണയം തുറന്നു പ്രകടിപ്പിക്കേണ്ടതാണെന്നും സ്വാതന്ത്ര്യത്തോടെ ആസ്വദിക്കേണ്ടതാണെന്നുമാണ്‌ തന്റെ ക്ലാസില്‍ ചൗധരി പറഞ്ഞത്‌.

'പ്രണയം ദൈവത്തിന്റെ സമ്മാനമാണ്‌. എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മറയുമില്ലാതെ പരസ്‌പരം സ്‌നേഹിക്കാന്‍ തയ്യാറാകണം. സ്‌നേഹമില്ലെങ്കില്‍ ബന്ധങ്ങള്‍ക്ക്‌ നിലനില്‍പ്പില്ല'-അദ്ദേഹം പറഞ്ഞു.

പ്രണയ ഗുരുവില്‍ നിന്നും ലഭിച്ച പാഠങ്ങള്‍ കുട്ടികള്‍ വളരെ ശ്രദ്ധയോടെ കേട്ടിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+